Latest NewsHealth & Fitness

അസിഡിറ്റി അകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന മൂന്ന് മാർ​ഗങ്ങള്‍ ഇവയൊക്കെ

അസിഡിറ്റി ഉണ്ടാകുന്നത് പല കാരണങ്ങൾ കൊണ്ടാണ്. കടുത്ത മാനസിക സമ്മർദ്ദം, തെറ്റായ ഭക്ഷണശൈലി, ഇവയെല്ലാമാണ് അസിഡിറ്റിക്കുള്ള പ്രധാനകാരണങ്ങൾ. അമിതമായ മദ്യപാനവും, പുകവലിയും അസിഡിറ്റിക്ക് കാരണമാകാറുണ്ട്.‌ എരിവ്, പുളി, മസാല എന്നിവയുടെ അമിത ഉപയോഗം, പഴകിയ മത്സ്യവും മാംസവും ഉപയോഗിക്കുന്നത് എന്നിവയും അസിഡിറ്റി ഉണ്ടാക്കാം.

ഉച്ചഭക്ഷണമോ അത്താഴമോ കഴിച്ച ശേഷം അര ടീസ്പൂൺ ജീരകം കഴിക്കുന്നത് അസിഡിറ്റി ഇല്ലാതാക്കാൻ സഹായിക്കുമെന്ന് ന്യൂട്രീഷനിസ്റ്റുകൾ പറയുന്നു. ഉദരസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ ഏറ്റവും മികച്ചതാണ് ജീരകം.

അതുപോലെ ദിവസവും ഒരു ​ഗ്ലാസ് കറുവപ്പട്ട വെള്ളം കുടിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്നു. ​കൂടാതെ രണ്ടോ മൂന്നോ ​ഗ്രാമ്പൂ കഴിക്കുന്നത് അസിഡിറ്റിയ്ക്ക് നല്ലൊരു പ്രതിവിധിയാണ്. ഗ്രാമ്പൂ വെള്ളത്തിലോ ചായയിലോ ചേർത്തും കഴിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button