KeralaLatest News

പ്രിന്‍സിപ്പാളും അധ്യാപക- അനധ്യാപക- വിദ്യാര്‍ത്ഥി സുഹൃത്തുക്കളും നസീം സഖാവിനു കപ്പം കൊടുത്താണ് കഴിഞ്ഞു കൂടുന്നത്; എസ്‌എഫ്‌ഐയെ രൂക്ഷമായി വിമര്‍ശിച്ച്‌ അഡ്വ. ജയശങ്കര്‍

കോട്ടയം : യുണിവേഴ്‌സിറ്റി കോളജില്‍ നടന്ന സംഘർഷത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റ സംഭവത്തിൽ എസ്‌എഫ്‌ഐക്കെതിരെ രൂക്ഷ വിമർശനവുമായി അഡ്വ. ജയശങ്കര്‍.ആര് എവിടെ ഇരിക്കണം ഏത് പാട്ട് പാടണം എന്നൊക്കെ യൂണിറ്റ് ഭാരവാഹികൾ തീരുമാനിക്കും. കോടിയേരി സഖാവിന്റെ വരമ്പത്ത് കൂലി സിദ്ധാന്തമാണ് അവരും അനുകരിച്ചുപോരുന്നതെന്ന് ജയശങ്കർ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സ്വാതന്ത്ര്യം! ജനാധിപത്യം സോഷ്യലിസം!

സാമ്രാജ്യത്വത്തിനും ഫാസിസത്തിനും വിദ്യാഭ്യാസ രംഗത്തെ സകല അനഭിലഷണീയ പ്രവൃത്തികള്‍ക്കും എതിരെ പൊരുതുന്ന വിപ്ലവ വിദ്യാര്‍ത്ഥി പ്രസ്ഥാനമാണ് എസ്‌എഫ്‌ഐ. സെയ്താലി മുതല്‍ അഭിമന്യു വരെ അനവധി രക്തസാക്ഷികളുടെ ധീര പാരമ്ബര്യമുളള സംഘടന.

വിപ്ലവ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ തറവാടാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്. ഭരണകൂട ഭീകരതയോട് സന്ധിയില്ലാ സമരം പ്രഖ്യാപിച്ചിട്ടുളള ഒരു വിപ്ലവകാരിയാണ് യൂണിറ്റ് സെക്രട്ടറി സഖാവ് നസീം. വര്‍ഗശത്രുക്കളുടെ പേടിസ്വപ്‌നം. പ്രിന്‍സിപ്പാളും അധ്യാപക- അനധ്യാപക- വിദ്യാര്‍ത്ഥി സുഹൃത്തുക്കളും നസീം സഖാവിനു കപ്പം കൊടുത്താണ് കഴിഞ്ഞു കൂടുന്നത്.

കോടിയേരി സഖാവിന്റെ വരമ്ബത്തു കൂലി സിദ്ധാന്തമാണ് യൂണിവേഴ്സിറ്റി കോളേജിലെ യൂണിറ്റ് ഭാരവാഹികളും പിന്‍തുടരുന്നത്. ആര് എവിടെ ഇരിക്കണം ഏത് പാട്ട് പാടണം എന്നൊക്കെ സെക്രട്ടറി തീരുമാനിക്കും. അത് ലംഘിക്കുന്നവര്‍ക്ക് തക്ക പാരിതോഷികം നല്‍കി ആദരിക്കും.

അഖിലിന്റെ കാര്യത്തിലും അത്രയേ ഉണ്ടായിട്ടുളളൂ. അതു വച്ച്‌ എസ്‌എഫ്‌ഐയെ പുളുത്താമെന്ന് സംഘി- കൊങ്ങി- മൂരി- സുഡാപി സംഘടനകളും മാമാ മാധ്യമങ്ങളും കരുതേണ്ട. തീയില്‍ കുരുത്ത പ്രസ്ഥാനം വെയിലത്ത് വാടില്ല.

ഞങ്ങടെ പിള്ളേരെ ഞങ്ങളു കുത്ത്യാല്‍, നിങ്ങക്കെന്താ കോങ്ക്രസ്സേ??

https://www.facebook.com/AdvocateAJayashankar/photos/a.753112281485167/2129074027222312/?type=3&theater

shortlink

Related Articles

Post Your Comments

Related Articles


Back to top button