Latest NewsIndia

മോഷ്ടാവെന്ന് കരുതി ദളിത് യുവാവിനെ ചുട്ടുകൊന്നു; സംഭവം ഇങ്ങനെ

ലക്‌നൗ : ദളിത് യുവാവിനു നേരെ കൊടും ക്രൂരത. തെരുവുനായ്ക്കളെ ഭയന്നു വീട്ടില്‍ ഓടിക്കയറിയ ദലിത് യുവാവിനെ മോഷ്ടാവെന്നു കരുതി തല്ലിച്ചതച്ചശേഷം തീകൊളുത്തിക്കൊന്നു. ബാരാബങ്കി ജില്ലയിലെ റാഗോപുര്‍ ഗ്രാമത്തില്‍ കഴിഞ്ഞ 19 നാണു സംഭവം. ഗുരുതരമായി പൊള്ളലേറ്റ സുജിത് കുമാറിനെ ലക്‌നൗവിലെ ശ്യാമപ്രസാദ് മുഖര്‍ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച മരിച്ചു.

വെള്ളിയാഴ്ച പുലര്‍ച്ചെ 2 നു സുജിത് ഭാര്യയുടെ വീട്ടിലേക്കു പോകുമ്പോഴാണു തെരുവുനായ്ക്കളുടെ ആക്രമണമുണ്ടായത്. നായ്ക്കളില്‍ നിന്നു രക്ഷതേടി അടുത്ത വീട്ടിലേക്ക് ഓടിക്കയറിയ യുവാവിനെ മോഷ്ടാവെന്നു സംശയിച്ച് മര്‍ദിച്ച് അവശനാക്കിയ ശേഷം ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. കേസില്‍ 4 പേര്‍ അറസ്റ്റിലായി. പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button