Latest NewsIndia

ആള്‍ക്കൂട്ട ആക്രമണം രാജ്യത്ത് നടക്കുന്നുവെന്ന രീതിയില്‍ പ്രധാനമന്ത്രിക്ക് നല്‍കിയ കത്തില്‍ താന്‍ ഒപ്പിട്ടിട്ടില്ല ; തന്റെ പേരിലെ ഒപ്പ് വ്യാജമാണെന്നു മണിരത്നം

ചെന്നൈ : ജയ് ശ്രീറാം വിളി പോര്‍വിളിയായെന്ന പരാതിയുമായി 49 സിനിമ-സാംസ്കാരിക പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കിയ കത്തില്‍ താന്‍ ഒപ്പിട്ടിട്ടില്ലെന്നു പ്രശസ്ത സംവിധായകൻ മണിരത്‌നം. താന്‍ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന സ്വന്തം ചിത്രത്തിന്റെ പ്രചാരണ പരിപാടികളില്‍ ആയിരുന്നു. പ്രചരിക്കുന്ന വിധത്തില്‍ ഒരു കത്ത് താന്‍ കണ്ടിട്ടില്ല. പ്രധാനമന്ത്രിക്ക് നല്‍കിയ കത്തില്‍ തന്‍റെ പേരില്‍ ഒപ്പിട്ടിരിക്കുന്നത് മറ്റാരോ ആണെന്നും അതില്‍ പറയപ്പെടുന്ന തന്റെ പേരിലെ ഒപ്പ് വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം തന്നെ രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിച്ചുവെന്നും ജയ് ശ്രീറാം വിളിച്ച് ആക്രമണം നടക്കുന്നുവെന്നും തനിക്ക് അഭിപ്രായമില്ലെന്നും ആദ്ദേഹം വ്യക്തമാക്കി.

ഈ മാസം 24നായിരുന്നു ഇവർ പ്രധാനമന്ത്രിക്ക് കത്തയച്ചത്. രാജ്യത്ത് മുസ്ലീങ്ങള്‍ക്കും ദലിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഉടന്‍ ഇടപെടണമെന്നും ഇവർ കത്തിൽ ആവശ്യപ്പെട്ടിരുന്നു. അതേസമയം നരേന്ദ്രമോദിയെ അനുകൂലിച്ച് വിവിധ മേഖലയില്‍ നിന്നുള്ള 60 പ്രമുഖര്‍ അദ്ദേഹത്തിന് കത്തയിച്ചിരുന്നു. ബോളീവുഡ് നടി കങ്കണ റണാവത്, സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പ്രസൂന്‍ ജോഷി, നര്‍ത്തകിയും എംപിയുമായ സൊനാല്‍ മാന്‍ സിങ്, ഡയറക്ടര്‍മാരായ മധുര്‍ ഭണ്ഡാര്‍കര്‍, വിവേക് അഗ്‌നിഹോത്രി, വാദ്യകലാകാരനായ പണ്ഡിറ്റ് വിശ്വമോഹന്‍ ഭട്ട് എന്നിവരടങ്ങുന്ന സംഘമാണ് അനുകൂലമായി കത്തയച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button