Latest NewsUAE

കുട്ടികൾക്ക് സൗജന്യ വിസ: യു എ യിലേക്ക് കുടുംബാംഗങ്ങളുടെ ഒഴുക്ക് തുടരുന്നു

ദുബായ്‌: കുട്ടികൾക്ക് സൗജന്യ വിസ അനുവദിച്ചതിനെത്തുടർന്ന് യു എ യിലേക്ക് കുടുംബാംഗങ്ങളുടെ ഒഴുക്ക് തുടരുന്നു. പതിനെട്ടു വയസിൽ താഴെയുള്ള കുട്ടികൾക്കാണ് വിസ അനുവദിച്ചിരിക്കുന്നത്. കുട്ടികൾക്കൊപ്പം രക്ഷിതാക്കളിൽ ഒരാൾ ഉണ്ടാകണമെന്നതാണ് ഒരു മാനദണ്ഡം.

ALSO READ: ഈദ് അൽ അദ ആഘോഷം: ദുബായിൽ നിന്ന് തടവുകാരെ മോചിപ്പിക്കുന്നു; ഉത്തരവിറങ്ങി

ജൂലൈ -15 മുതൽ സെപ്റ്റംബർ -15 വരെയാണ് രക്ഷിതാക്കൾക്കൊപ്പം യു എ ഇ സന്ദർശിക്കുന്ന കുട്ടികൾക്ക് സൗജന്യ വിസ ലഭിക്കുന്നത്. യു എ യിലെ വിവിധ രാജ്യക്കാരായ പ്രവാസികുടുംബങ്ങളും, ലോകത്തിന്റെ വിവിധ കോണിൽ നിന്നുള്ള സഞ്ചാരികളും ഈ അവസരം പ്രയോജനപ്പെടുത്തി ഇവിടം സഞ്ചരിക്കുന്നുണ്ട്. ബലി പെരുന്നാൾ കണക്കിലെടുത്ത്‌ സഞ്ചാരികളുടെ എണ്ണം ഇനിയും കൂടുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്.

ALSO READ: ദുബായില്‍ ബിസിനസുകാരന്റെ രണ്ട് ഭാര്യമാര്‍ തമ്മില്‍ പരസ്യമായി തെറിവിളി; ഒടുവില്‍ മൂവരും കുടുങ്ങി

ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാകാൻ യു എ യിൽ നിന്ന് 8005111 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചാൽ മതി. രാജ്യത്തിന് പുറത്തുനിന്നുള്ളവരാണെങ്കിൽ +97143139999 എന്ന നമ്പറിൽ ബന്ധപ്പെട്ടാൽ വിവരങ്ങൾ അറിയാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button