Latest NewsSports

പ്രോ കബഡി ലീഗ്: തോല്‍വിയുടെ ആഘാതത്തിൽ ജയ്‌പൂർ

പറ്റ്‌ന: പ്രോ കബഡി ലീഗ് ഏഴാം സീസണില്‍ തോല്‍വിയുടെ ആഘാതത്തിലാണ് ജയ്‌പൂർ. തിങ്കളാഴ്ച നടന്ന മത്സരത്തില്‍ ദബാംഗ് ഡല്‍ഹിക്കും പൂണേരി പള്‍ട്ടാനും വിജയിച്ചു.

ആദ്യ നാല് മത്സരങ്ങളിലും തോല്‍വിയറിയാത കുതിച്ച ജയ്പൂര്‍ പിങ്ക് പാന്ഥേഴ്‌സിനെ 35-24 എന്ന സ്‌കോറിനാണ് ദബാംഗ് മറികടന്നത്. മറ്റൊരു മത്സരത്തില്‍ 33-31 എന്ന സ്‌കോറിന് പള്‍ട്ടാന്‍ ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്‌സിനെയും തോല്‍പ്പിച്ചു. സീസണിലെ രണ്ടാമത്തെ ജയമാണ് പള്‍ട്ടാന്‍ സ്വന്തമാക്കിയത്. ഇത്തവണ ഒരു തോല്‍വി മാത്രം ഏറ്റുവാങ്ങിയ ഡല്‍ഹി മികച്ച പ്രകടനമാണ് ജയ്പൂരിനെതിരെ പുറത്തെടുത്തത്.

ALSO READ: കബഡി, കബഡി…കബഡി കളിയിലെ നിയമങ്ങള്‍ അറിയാം

നവീന്‍ കുമാര്‍ (12), ചന്ദ്രന്‍ രഞ്ജിത്ത് (10) എന്നിവരുടെ റെയ്ഡുകള്‍ ടീമിന് ജയമൊരുക്കി. മറുവശത്ത് ദീപക് ഹൂഡ തിളങ്ങിയെങ്കിലും മറ്റു കളിക്കാര്‍ പരാജയമായി. ദീപക് 11 പോയന്റ് നേടിയപ്പോള്‍ ദീപക് നര്‍വാള്‍ 5 പോയന്റും സ്വന്തമാക്കി. ആകെ 3 ടാക്കിള്‍ പോയന്റ് മാത്രമാണ് ടീമിന് നേടാനായത്.

ALSO READ: കബഡി ഇന്ന് പഴയ കബഡിയല്ല; പുതിയ കാലത്തിന്റെ ഗ്ലാമര്‍ നിറഞ്ഞ് കളിക്കളം

പവന്‍ കുമാര്‍(6), അമിത് കുമാര്‍(6) എന്നിവര്‍ റെയ്ഡിലും ഗിരീഷ്(6), മന്‍ജീത്(5) എന്നിവര്‍ പ്രതിരോധത്തിലും മികച്ചുനിന്നു. അനാവശ്യ പിഴവുകളാണ് ഗുജറത്തിന്റെ വിധിയെഴുതിയത്. സച്ചന്‍(9), രോഹിത്(6), ജബി മോറെ(5) എന്നിവരാണ് ഗുജറാത്തിന്റെ സ്‌കോറര്‍മാര്‍. കരുത്തരായ ഗുജറാത്തിനെതിരെ അവസാന മിനിറ്റുകളില്‍ പൊരുതിയാണ് പള്‍ട്ടാന്‍ രണ്ടാം ജയം ആഘോഷിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button