Latest NewsKeralaIndia

പറഞ്ഞതെല്ലാം വിഴുങ്ങി സുകുമാരൻ നായർ, മാതൃഭൂമി പത്രത്തിന്റെ ബഹിഷ്കരണം അവസാനിപ്പിക്കാൻ ആഹ്വാനം

സംഭവത്തില്‍ ആഴ്ചപ്പതിപ്പു പത്രാധിപര്‍ അടക്കമുള്ളവര്‍ക്കെതിരെ നടപടി സ്വീകരിച്ചെന്നും, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും വീരേന്ദ്രകുമാര്‍ രേഖാമൂലം ഉറപ്പുനല്‍കി.

ചങ്ങനാശ്ശേരി : മാതൃഭൂമി ദിനപത്രത്തിന്റെ ബഹിഷ്‌കരണം അവസാനിപ്പിക്കുന്നതായി എന്‍ എസ് എസ്. മാതൃഭൂമി ചെയര്‍മാനും, മാനേജിംഗ് ഡയറക്ടറുമായ എം.പി വീരേന്ദ്രകുമാര്‍ എന്‍ എസ് എസ് ആസ്ഥാനത്ത് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ബഹിഷ്‌കരണം അവസാനിപ്പിക്കുന്നത്. പത്രവുമായി പഴയ രീതിയില്‍ വീണ്ടും സഹകരിക്കുമെന്നും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ അറിയിച്ചു.

പരാമര്‍ശങ്ങള്‍ അടങ്ങിയ മീശ എന്ന നോവല്‍ പ്രസിദ്ധീകരിച്ചതും, അതിനെ ആവിഷ്‌കാര സ്വാതന്ത്ര്യമായി ദിന പത്രം ന്യായീകരിച്ചതുമാണ് പത്രം ബഹിഷ്‌കരിക്കാന്‍ കാരണം. നോവലിനെ സംബന്ധിച്ച്‌ പത്രം സ്വീകരിച്ച നിലപാട് വിശ്വാസി സമൂഹത്തില്‍ നിന്നുള്ള എതിര്‍പ്പിന് കാരണമായിരുന്നു. അതേ സമയം ഒരു വലിയ സമൂഹം പത്രം ബഹിഷ്‌കരിച്ചത് പത്രത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. ഇതിനെ തുടര്‍ന്നാണ് എംപി വീരേന്ദ്രകുമാര്‍ എന്‍എസ്‌എസുമായി ചര്‍ച്ച നടത്തിയത്.

അതെ സമയം വിശ്വാസി സമൂഹത്തില്‍ നിന്ന് പൂര്‍ണ്ണ സഹകരണം നേടിയിട്ടുള്ള പത്രമായിരുന്നു മാതൃഭൂമിയെന്നും സുകുമാരൻ നായർ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. സംഭവത്തില്‍ ആഴ്ചപ്പതിപ്പു പത്രാധിപര്‍ അടക്കമുള്ളവര്‍ക്കെതിരെ നടപടി സ്വീകരിച്ചെന്നും, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും വീരേന്ദ്രകുമാര്‍ രേഖാമൂലം ഉറപ്പുനല്‍കി. ഇതിനെ തുടര്‍ന്നാണ് മാതൃഭൂമിയുമായി വീണ്ടും സഹകരിക്കാന്‍ എന്‍എസ്‌എസ് തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button