Latest NewsIndiaInternational

പ്രധാനമന്ത്രിയുടെ അഭ്യർത്ഥന, കാശ്മീരിൽ നിക്ഷേപം നടത്താനൊരുങ്ങി ജപ്പാൻ

കൊൽക്കത്ത ; തീവ്രവാദത്തിനോട് വിടപറഞ്ഞ് കശ്മീരിൽ ഇനി വികസനത്തിന്റെ കാലമാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകൾ യാഥാർത്ഥ്യമാകുന്നു . കശ്മീരിൽ നിക്ഷേപം നടത്താനും , ബിസിനസ് ബന്ധം സ്ഥാപിക്കാനും തയ്യാറാണെന്ന് ജപ്പാൻ പ്രഖ്യാപിച്ചു . ബംഗാൾ ചേംബർ ഒഫ് കൊമേഴ്സ് കൊൽക്കത്തയിൽ സംഘടിപ്പിച്ച പരിപാടിയിൽ ജപ്പാൻ അംബസിഡർ കെഞ്ചി ഹിരമത്സുവാണ് ഇക്കാര്യം അറിയിച്ചത് . ഇന്ത്യയുമായി നല്ല വ്യാപാര ബന്ധമാണ് ജപ്പാനുള്ളത്. ഇന്ത്യയുടെ ഏത് ഭാഗത്തും വ്യാപാരം നടത്താനുള്ള സാദ്ധ്യതകൾ ഞങ്ങളുടെ മുന്നിലുണ്ട് ‘- ജപ്പാൻ അംബാസിഡർ പറഞ്ഞു.

2014ൽ 1,156 ജപ്പാനീസ് കമ്പനികൾ ഇന്ത്യയിൽ ഉണ്ടായിരുന്നെങ്കിൽ ഇപ്പോഴത് 1,441 ആയി ഉയർന്നു. ജപ്പാൻ സർക്കാരിന്റെ കണക്ക് പ്രകാരം ഇന്ത്യയിൽ നിന്ന് ജപ്പാനിലേക്കുള്ള വ്യാപാരം 2018ൽ 585 ബില്യൺ യെൻ ആയിരുന്നു. എന്നാൽ ജപ്പാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള വ്യാപാരം 1236 ബില്യൺ യെൻ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.റഷ്യ, മാലി പ്രതിനിധികൾ അടക്കം കശ്മീരിലെ വികസന സാദ്ധ്യതകളെ കുറിച്ച് ആരായുന്നുണ്ട് . മുകേഷ് അംബാനി കശ്മീരിൽ വൻ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു .ഇതിനായി പ്രത്യേക ടീമിനെയും നിയോഗിച്ചു .

shortlink

Related Articles

Post Your Comments

Related Articles


Back to top button