Latest NewsIndiaTechnology

സിനിമകളുടെ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്ന വെബ്‍സൈറ്റുകൾക്ക് തടയിടാന്‍ നടപടിയുമായി ഹൈക്കോടതി

സിനിമകളുടെ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്ന വെബ്‍സൈറ്റുകൾക്ക് പൂട്ട് വീഴും. വാര്‍ണര്‍ ബ്രദേഴ്‍സ് നല്‍കിയ ഹര്‍ജി പരിഗണിച്ച് സിനിമകള്‍ അനധികൃതമായി സ്ട്രീം ചെയ്യുന്ന തമിഴ്‍റോക്കേഴ്‍സ്, ഈസിടിവി, കാത്‍മൂവീസ്, ലൈംടോറന്റ്സ് തുടങ്ങിയ വെബ്‍സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു.

Also read :വാഹനത്തില്‍ വെള്ളം കയറിയാല്‍ ഒരിക്കലും സ്റ്റാര്‍ട്ടാക്കരുതേ : ഈ പറയുന്ന കാര്യങ്ങള്‍ അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ നന്ന്

വെബ്‍സൈറ്റ് ലഭ്യമാകുന്ന യുആര്‍എലുകള്‍, പ്രസ്‍തുത സൈറ്റുകളുടെ ഐപി അഡ്രസ് എന്നിവ ബ്ലോക്ക് ചെയ്യാനും, ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിനോടും, വിവര സാങ്കേതിക മന്ത്രാലയത്തോടും വെബ്‍സൈറ്റുകളുടെ ‘ ഡൊമെയ്ൻ നെയിം’ റദ്ദ് ചെയ്യാനും ഹൈക്കോടതി കർശന നിർദേശം നൽകി. റിലീസ് ദിവസം തന്നെ തമിഴ്‍റോക്കേഴ്‍സ് സിനിമകള്‍ ഓണ്‍ലൈനിലൂടെ പ്രചരിപ്പിക്കാറുണ്ടായിരുന്നു ചെയ്യാറുണ്ടായിരുന്നു.ഇതിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുമ്പ് തന്നെ സിനിമാപ്രവര്‍ത്തകര്‍ രംഗത്ത് എത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button