Latest NewsIndia

യാത്രക്കാരുടെ സുരക്ഷയ്ക്ക് റെയില്‍വേ പരിശീലനം ലഭിച്ച കമാന്‍ഡോ സംരക്ഷണം ഏര്‍പ്പെടുത്തുന്നു

ഏറ്റവും സങ്കീര്‍ണമായ സാഹചര്യങ്ങള്‍ നേരിടുന്ന റെയില്‍ സെക്ടറുകളിലാണ് കമാന്‍ഡോകളെ വിന്യസിക്കുക.

ന്യുഡല്‍ഹി: നക്‌സല്‍- ഭീകര ബാധിത മേഖലകളില്‍ യാത്രക്കാരുടെ സുരക്ഷയ്ക്ക് പരീശലനം ലഭിച്ച കമാന്‍ഡോകളുടെ സേവനം ഏര്‍പ്പെടുത്താന്‍ റെയില്‍വേയുടെ തീരുമാനം. പുതിയ റെയില്‍വേ സേനയുടെ ഉദ്ഘാടനം കേന്ദ്ര റെയിലവേ മന്ത്രി പീയുഷ് ഗോയലും സഹമന്ത്രി സുരേഷ് സി അഗദിയും ചേര്‍ന്ന് ഡല്‍ഹിയില്‍ നിര്‍വഹിക്കും. ഇതിനു ശേഷമായിരിക്കും സങ്കീര്‍ണമായ മേഖലകളില്‍ പ്രത്യേക സേനയുടെ വിന്യാസം നടക്കുകയെന്ന് റെയില്‍വേസ് പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍പിഎഫ്) ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാര്‍ പ്രതികരിച്ചു.

ഏറ്റവും സങ്കീര്‍ണമായ സാഹചര്യങ്ങള്‍ നേരിടുന്ന റെയില്‍ സെക്ടറുകളിലാണ് കമാന്‍ഡോകളെ വിന്യസിക്കുക. കമാന്‍ഡോസ് ഫോര്‍ റെയില്‍വേ സേഫ്ടി (കോറസ്) എന്ന പേരില്‍ അറിയപ്പെടുന്ന ഈ സേന, നക്‌സല്‍ ബാധിത മേഖലകള്‍, ഭീകര ഭീഷണിയുള്ള ജമ്മു കശ്മീരിലും ത്രിപുര, മണിപ്പുര്‍ തുടങ്ങിയ വടക്കു കിഴക്കന്‍ മേഖലകളിലുമായിരിക്കും പ്രത്യേക സേനയെ വിന്യസിക്കുക.ആര്‍പിഎഫും റെയില്‍വേ പ്രൊട്ടക്ഷന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് (ആര്‍പിഎസ്‌എഫ്) എന്നിവയില്‍ നിന്നുള്ള കമാന്‍ഡോകള്‍ ചേരുന്നതാണ് കോറസ് ഫോഴ്‌സ്.

ആര്‍.പി.എഫ് ഡയറക്ടര്‍ ജനറല്‍ ആയിരിക്കും പുതിയ സേനയുടെ മേധാവി. ഇവര്‍ക്ക് ബുള്ളറ്റ് കവചിത ജാക്കറ്റുകളും ഹെല്‍മറ്റുകളും അത്യാധുനിക ആയുധങ്ങളും നല്‍കും. പ്രത്യേക യൂണിഫോം ആയിരിക്കുമിവര്‍ക്ക്.എന്‍.എസ്.ജി അക്കാദമിയിലായിരിക്കും ഇവര്‍ക്ക് പരിശീലനം നല്‍കുക. നക്‌സലുകളെ നേരിടുന്നതില്‍ പ്രത്യേക പരിശീലനം ഇവര്‍ക്ക് നല്‍കും. കൂടാതെ, കുഴിബോംബുകളും സ്‌ഫോടക വസ്തുക്കളും കൈകാര്യം ചെയ്യുന്നതിലും അപകടമേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനും പരിശീലനം നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button