Latest NewsIndia

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതിയിലും പ്രളയത്തിലും മരിച്ചവരുടെ ഇതുവരെയുള്ള കണക്കുകൾ പുറത്തുവിട്ടു

ന്യൂഡൽഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതിയിലും പ്രളയത്തിലും മരിച്ചവരുടെ ഇതുവരെയുള്ള കണക്കുകൾ സർക്കാർ പുറത്തുവിട്ടു. മഴക്കെടുതിയിലും പ്രളയത്തിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മരിച്ചവരുടെ എണ്ണം 82 ആണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ALSO READ: ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന അറസ്റ്റ് ചെയ്‌തു

ഡല്‍ഹിയില്‍ യമുന നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ പഴയ റെയ്ല്‍വെ പാലം വഴിയുള്ള തീവണ്ടി ഗതാഗതം നിര്‍ത്തിവെച്ചു. പ്രദേശത്ത് മഴയ്ക്ക് ശമനമുണ്ടെങ്കിലും മഴ ഏറ്റവും കൂടുതല്‍ നാശം വിതച്ച വിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുകയാണ്.

ALSO READ: ആഗോള വിപണിയില്‍ എണ്ണവില താഴുന്നത് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ആശങ്ക

ഉത്തരാഖണ്ഡില്‍ ദുരിതാശ്വാസ സാമഗ്രികളുടെ വിതരത്തിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 3 പേര്‍ മരിച്ചിരുന്നു. പൈലറ്റും, സഹപൈലറ്റും ഉള്‍പ്പെടെ മൂന്ന് പേരാണ് മരിച്ചത്. വൈദ്യുതി കേബിളില്‍ തട്ടിയാണ് അപകടമുണ്ടാത്. ഉത്തരകാശിയിലെ മോറിയില്‍ നിന്ന് മോള്‍ഡിയിലേക്ക് വരുകയായിരുന്നു ഹെലികോപ്റ്റര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button