Latest NewsCars

മാരുതിയുടെ ഈ പ്രമുഖ മോഡൽ അവതരിപ്പിച്ചു

മുംബൈ: ജനപ്രിയ മോഡൽ വാഹന നിർമാതാക്കളായ മാരുതിയുടെ പുതിയ മോഡൽ എക്‌സ് എല്‍ 6 അവതരിപ്പിച്ചു. മാരുതി സുസുക്കിയുടെ പ്രീമിയം എം പി വിയാണ് എക്‌സ് എല്‍ 6. പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സ വഴിയാണ് വാഹനം വിപണിയിലെത്തുന്നത്.

ALSO READ: മോശമായി പെരുമാറിയ ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് മാതൃകാപരമായ ശിക്ഷ നൽകിയതായി കളക്ടർ

77 കിലോവാട്ട് കരുത്തും 138 എന്‍.എം ടോര്‍ക്കും ഈ എഞ്ചിന്‍ സൃഷ്‍ടിക്കും. അഞ്ച് സ്‍പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും നാലു സ്‍പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഗിയര്‍ബോക്‌സുമാണ് വാഹനത്തില്‍ ഉള്ളത്. ബിഎസ് 6 നിലവാരത്തിലുള്ള 1.5 ലീറ്റര്‍ സ്‍മാര്‍ട്ട് ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനാണ് മാരുതിയുടെ അഞ്ചാം തലമുറ ഹാര്‍ട്ട് ടെക്ക് പ്ലാറ്റ്‌ഫോമില്‍ വികസിപ്പിച്ച വാഹനത്തിന്‍റെ കരുത്ത്.

ALSO READ: പിടി വീഴും; സെപ്തംബർ 1 മുതൽ വാഹനമുപയോഗിക്കുന്നവർ തീർച്ചയായും ഈ കാര്യങ്ങൾ മനസ്സിലാക്കിയിരിക്കുക

പുതിയ സ്മാര്‍ട്ട് പ്ലെ സ്റ്റുഡിയോ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം, റിവേഴ്‌സ് ക്യാമറ, പ്രീമിയം ലുക്കുള്ള ഓള്‍ ബ്ലാക്ക് ഇന്റീരിയര്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, റിയര്‍വൈപ്പര്‍, ക്രൂസ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകളും വാഹനത്തിലുണ്ട്. മാനുവല്‍ വകഭേദത്തിന് ലീറ്ററിന് 19.01 കിലോമീറ്ററും ഓട്ടോമാറ്റിക്ക് വകഭേദത്തിന് 17.99 കിലോമീറ്ററുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്. ബോഡി ക്ലാഡിങ്ങുകള്‍, ഡ്യുവല്‍ ടോണ്‍ ഇന്‍റീരിയര്‍, സ്‌പോര്‍ട്ടി ഗ്രില്ല്, ഡേടൈം റണ്ണിങ് ലാംപോടു കൂടിയ ഹെഡ്‌ലൈറ്റുകള്‍,കറുത്ത അലോയ് വീലുകള്‍ തുടങ്ങിയവ വാഹനത്തെ വേറിട്ടതാക്കുന്നു.

സീറ്റ, ആല്‍ഫ വകഭേദങ്ങളിലയി മാനുവല്‍, ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുകളിലെത്തുന്ന വാഹനത്തിന് 9.79 ലക്ഷം മുതല്‍ 11.46 ലക്ഷം വരെയാണ് എക്‌സ് ഷോറൂം വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button