Latest NewsIndia

ഡൽഹിയിൽ വാഹനവുമായി പ്രവേശിക്കണമെങ്കിൽ ഇനി മുതൽ ഈ സംവിധാനം നിർബന്ധം

ന്യൂ ഡൽഹി : മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് ഡൽഹിയിൽ പ്രവേശിക്കണമെങ്കിൽ പുതിയ സംവിധാനം നിർബന്ധം. വാഹനഗതാഗതം സുഗമമാക്കാനും മലിനീകരണനിരക്ക് കുറയ്ക്കാനും വാണിജ്യ വാഹനങ്ങള്‍ക്ക് റേഡിയോ ഫ്രീക്വന്‍സി തിരിച്ചറിയല്‍ ടാഗ് ആണ് ഡൽഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നിർബന്ധമാക്കിയത്. നഗരാതിര്‍ത്തികളിലെ തിരക്കേറിയ 13 ടോള്‍ പ്ലാസകളില്‍ വെള്ളിയാഴ്ച അര്‍ധരാത്രിമുതല്‍ ഈ സംവിധാനം പ്രാബല്യത്തിലായെന്ന് തെക്കന്‍ ഡൽഹി കോര്‍പ്പറേഷന്‍ അറിയിച്ചു.

Also read : ഇന്ത്യയെ പ്ലാസ്‌റ്റിക്‌ വിമുക്ത രാജ്യമാക്കാൻ ഓരോരുത്തരും പ്രയത്നിക്കണമെന്ന് നരേന്ദ്ര മോദി; മന്‍ കി ബാത്തിലെ കൂടുതൽ വിവരങ്ങൾ ഇങ്ങനെ

ഒരു വാഹനത്തിന് ടോള്‍പ്ലാസ കടന്നുപോവാന്‍ നിലവില്‍ 20 സെക്കന്‍ഡുകള്‍ വേണമെങ്കിൽ , റേഡിയോ ഫ്രീക്വന്‍സി ടാഗ് സംവിധാനം നടപ്പാവുമ്പോൾ ഇത് അഞ്ചുസെക്കന്‍ഡായി കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യഘട്ടത്തില്‍ ടാഗില്ലാത്ത വാഹനങ്ങളെ പിഴയീടാക്കി കടത്തിവിടുമെങ്കിലും മൂന്നാഴ്ചയ്ക്കുശേഷം ടാഗില്ലാത്ത വാഹനങ്ങളെ നഗരത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button