KeralaLatest News

ഏറ്റവും കൂടുതല്‍ സെല്‍ഫിയെടുക്കപ്പെട്ട സെലിബ്രിറ്റികളില്‍ മുന്‍നിരയില്‍ ടോവിനോയും ബോബി ചെമ്മണൂരും സി.കെ. വിനീതും

ഏറ്റവും കൂടുതല്‍ സെല്‍ഫിയെടുക്കപ്പെട്ട സെലിബ്രിറ്റികളായി തിരഞ്ഞെടുക്കപ്പെട്ടത് ടൊവിനോ തോമസ്, ബോബി ചെമ്മണൂര്‍, സി.കെ. വിനീത് എന്നിവര്‍. ഡെയ്ലിഹണ്ട് സംഘടിപ്പിച്ച സെല്‍ഫി സ്റ്റാര്‍ മത്സരത്തിലാണ് ഇവരെ തിരഞ്ഞെടുത്തത്. സിനിമാരംഗത്ത് നിന്ന് ടൊവിനോ തോമസിനേയും ജീവകാരുണ്യം, ബിസിനസ് രംഗങ്ങളില്‍ നിന്ന് ബോബി ചെമ്മണൂരിനേയും സ്പോര്‍ട്സ് രംഗത്തുനിന്ന് സി.കെ. വിനീതിനേയും തിരഞ്ഞെടുക്കുകയായിരുന്നു.

മൂന്നുപേരേയും സെല്‍ഫി സ്റ്റാറുകളായി തിരഞ്ഞെടുത്തതിന് ശേഷം സെല്‍ഫികള്‍ പോസ്റ്റ് ചെയ്തവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ വിജയിയെ കണ്ടെത്തി. മത്സരത്തിനയച്ച സെല്‍ഫികളില്‍ നിന്നും രതീഷ് കുളങ്ങരയ്ക്കാണ് നറുക്കു വീണത്. മാരുതി സ്വിഫ്റ്റ് കാറാണ് സമ്മാനം. പൊതുജനങ്ങള്‍ അയച്ച താരങ്ങളോടൊപ്പമുള്ള സെല്‍ഫികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് സെല്‍ഫി സ്റ്റാറുകളെ തിരഞ്ഞെടുത്തത്. അതേസമയം ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു മത്സരം നടത്തപ്പെടുന്നത്.

READ ALSO: പ്രളയക്കെടുതിയില്‍ ഒറ്റപ്പെട്ട് ഉള്‍വനത്തിലെ ആദിവാസികള്‍ വഴിയും വെളിച്ചവുമില്ലാതെ കഷ്ടപ്പെടുന്നത് മൂവായിരത്തോളം പേര്‍

മലയാള സിനിമയില്‍ ഏറ്റവും തിരക്കുള്ള യുവനടന്മാരില്‍ ഒരാളാണ് ടോവിനോ തോമസ്. പ്രളയക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കാനായി മുന്നിട്ടിറങ്ങിയ നടന്‍ ടൊവിനോ
യുവഹൃദയങ്ങളില്‍ ഇതിനോടകം സ്ഥാനം പിടിച്ചയാളാണ്. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്നയാളാണ് ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ബോബി ചെമ്മണൂരും. സംസ്ഥാനം പ്രളയക്കെടുതിയില്‍ നിന്നും കരകയറുന്നതിനായി ദുരിതബാധിരോടൊപ്പം നില്‍ക്കുകയും അവര്‍ക്കാവശ്യമുള്ളവ എത്തിച്ചു നല്‍കുന്നതിലും ബോബി ചെമ്മണ്ണൂര്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം അംഗവും കേരളത്തിലെ പുതിയ തലമുറയിലെ ഫുട്‌ബോള്‍ കളിക്കാരില്‍ ശ്രദ്ധേയനുമാണ് സി കെ വിനീത്.

READ ALSO:രണ്ടാമതും പ്രളയക്കെടുതിയില്‍ നട്ടംതിരിയുന്ന ജനതക്ക് കഴിവുകെട്ട സര്‍ക്കാരിനോട് ചോദിക്കാനും പറയനുമുള്ളത്- ജിതിന്‍ കെ ജേക്കബ്

shortlink

Related Articles

Post Your Comments

Related Articles


Back to top button