Latest NewsIndia

മോദി പ്രശംസ ; കെപിസിസിയ്ക്ക് നൽകിയ വിശദീകരണത്തിൽ നിലപാട് വ്യക്തമാക്കി ശശി തരൂർ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചിട്ടില്ലെന്നു ശശി തരൂർ എംപി. കെപിസിസിക്ക് നല്‍കിയ വിശദീകരണത്തിലാണ് തന്റെ നിലപാട് ശശി തരൂര്‍ വ്യക്തമാക്കിയത്. മോദി സ്തുതിപാഠകനായാണ് തന്നെ ചിത്രീകരിച്ചത്. മോദി ചെയ്ത നല്ല കാര്യങ്ങളെ നല്ലതെന്ന് പറയുകയാണ് ചെയ്തത് . എന്നാല്‍ മാത്രമേ മോദിയുടെ തെറ്റുകളെ വിമര്‍ശിക്കാനാകു.

Also read : പിണറായി സർക്കാരിന് ശബരിമല വിധി നടപ്പാക്കാൻ കാട്ടിയ ആർജ്ജവം ഓർത്തഡോക്സ് സഭ വിധിയുടെ കാര്യത്തിൽ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്ന് കാതോലിക്ക ബാവ

മോദിയെ താൻ വിമർശിച്ചിട്ടുള്ളതിന്‍റെ 10% പോലും കേരളനേതാക്കള്‍ വിമർശിച്ചിട്ടില്ലെന്നും . കോണ്‍ഗ്രസ് ഒറ്റക്കെട്ടായി തിരിച്ചുവരണമെന്നാണ് ആഗ്രഹമെന്നും ശശി തരൂര്‍ പറഞ്ഞു. അതോടൊപ്പം തന്നെ കെപിസിസി അധ്യക്ഷന്‍ അയച്ച ഇമെയില്‍ ചോര്‍ന്നതില്‍ തരൂര്‍ അതൃപ്തി പ്രകടിപ്പിച്ചു. ചോര്‍ത്തിയവര്‍ തന്‍റെ മറുപടി കൂടി മാധ്യമങ്ങള്‍ക്ക് നല്‍കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.

Also read :ഇന്ത്യന്‍ മതേതരത്വത്തിന്റേയും പുരോഗമന ചിന്താഗതിയുടേയും അടയാളമായിരുന്ന താങ്കളുടെ മുത്തച്ഛനെ പോലെ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കണം; രാഹുല്‍ ഗാന്ധിയെക്കുറിച്ച് പാക്ക് മന്ത്രിയുടെ അഭിപ്രായം ഇങ്ങനെ

മോദി പ്രശംസയ്ക്ക് തരൂരിനോട് കെപിസിസി വിശദീകരണം ചോദിച്ച ശേഷവും ഇന്നലെ നരേന്ദ്രമോദിക്കെതിരെ ക്രിയാത്മകവിമാർശനം വേണമെന്ന നിലപാടിൽ ഉറച്ചു നില്‍ക്കുന്നതായി ശശി തരൂര്‍ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button