GulfInterviews

ലൈംഗിക ബന്ധത്തിനു മോഹിപ്പിച്ച ശേഷം കവർച്ച; ദുബായിൽ വ്യാപാരിക്ക് സംഭവിച്ചത്

ദുബായ്: ദുബായിൽ ലൈംഗിക ബന്ധത്തിനായി വ്യാപാരിയെ ഫ്ലാറ്റിലേക്ക് ക്ഷണിച്ച് പണം കവർന്നു. സന്ദർശന വിസയിൽ ഏപ്രിൽ ആദ്യം ദുബായിലെത്തിയ വ്യാപാരിയുടെ 60,000 ദിർഹം ആണ് ആഫ്രിക്കൻ വംശജരായ യുവതികൾ കവർന്നത്.

ALSO READ: ഖത്തറിൽ ഗതാഗത പിഴ തുക സംബന്ധിച്ച് പ്രചരിക്കുന്ന ചിത്രം : സത്യാവസ്ഥയിങ്ങനെ

ഏപ്രിൽ 17 ന് വ്യാപാരി ഇറാഖിൽ നിന്ന് ദുബായിലേക്ക് ഓൺലൈനിൽ പരിചയപ്പെട്ട ആഫ്രിക്കൻ യുവതി ക്ഷണിച്ച പ്രകാരം ചെന്നു. അവിടെ ഒരു ഫ്ലാറ്റിൽ വെച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാമെന്ന് വ്യാപാരിയെ മോഹിപ്പിച്ച്‌ മുറിയിൽ എത്തിച്ചു. മുറിയിൽ എത്തിയ വ്യാപാരിയെ അഞ്ചു ആഫ്രിക്കൻ സ്ത്രീകൾ ചേർന്ന് കീഴ്പ്പെടുത്തുകയായിരുന്നു. അദ്ദേഹത്തിന്റെ കൈയിൽ നിന്നും 60,000 ദിർഹം ഇവർ കവർന്നു.

ALSO READ:ഹൂസ്റ്റണില്‍ കുമ്മനത്തിന് കൂപ്പുകൈ; അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ ഉയരുന്ന ക്ഷേത്രങ്ങളെക്കുറിച്ച് മിസോറാം മുന്‍ ഗവര്‍ണര്‍ പറഞ്ഞത്

അതേസമയം, വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചുവെന്ന കുറ്റമാണ് ഇയാൾക്കെതിരെ ആദ്യം ചുമത്തിയിരുന്നത്. മൂന്നു യുവതികളെ ജയിലിൽ അടച്ചു. കേസിന്റെ നടപടികൾ പൂർത്തിയാക്കിയതിന് ശേഷം യുവതികളെ നാടുകടത്താൻ കോടതി തീരുമാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button