KeralaLatest News

കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ഷേക്കേറ്റ് വീണ് പെയിന്റിങ് തൊഴിലാളി മരിച്ചു : രണ്ടു പേര്‍ക്ക് പരിക്കേറ്റു

മാന്നാര്‍: കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ഷേക്കേറ്റ് വീണ് പെയിന്റിങ് തൊഴിലാളിക്ക് ദാരുണമരണം. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ പത്തിന് മാന്നാര്‍ മാര്‍ക്കറ്റ് ജംഗ്ഷന് എതിര്‍ വശത്ത് നിര്‍മാണം നടക്കുന്ന സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന്റെ മുകളിലുണ്ടായ അപകടത്തിൽ തട്ടാരമ്പലം കരിപ്പുഴ കടവൂര്‍ കോളത്ത് വീട്ടില്‍ പരേതനായ ചന്ദ്രന്റെയും വിജയമ്മയുടെയും മകന്‍ ബിജു (46) ആണ് മരിച്ചത്.

Also read : മലയാളി യുവാവ് ദുബായില്‍ അപകടത്തില്‍ മരിച്ചു

കെട്ടിടത്തിന്റെ മുകളില്‍ കയറിയ ബിജു പെയിന്റിംഗ് ജോലിയുമായി ബന്ധപെട്ടു നീളമുള്ള ഇരുമ്പ് പൈപ്പ് മുകളിലേക്ക് ഉയര്‍ത്തുന്നതിനിടെ 11കെവി വൈദ്യുത ലൈനില്‍ തട്ടി ഷോക്കേൽക്കുകയും താഴെ വീഴുകയുമായിരുന്നു.തലയില്‍ പരിക്കേറ്റ് രക്തം വാര്‍ന്നൊഴുകിയ നിലയിൽ ബിജുവിനെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ സാധിച്ചില്ല. പരിക്കേറ്റ സുഭാഷ്, പരമേശ്വരന്‍ നായര്‍ എന്നിവര്‍ പരുമല സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button