Latest NewsIndia

രാ​ജ്യ​ത്ത് വി​ദേ​ശ നി​ക്ഷേ​പം വർധിപ്പിക്കാനുള്ള പദ്ധതിയുമായി മോദി സർക്കാർ

ന്യൂ​ഡ​ല്‍​ഹി: ഉ​ദാ​വ​ത്ക്ക​ര​ണ ന​യ​ങ്ങ​ള്‍​ക്ക് ഗ​തി​വേ​ഗം കൂട്ടി രണ്ടാം മോദി സർക്കാർ. രാ​ജ്യ​ത്ത് വി​ദേ​ശ നി​ക്ഷേ​പം കൂ​ട്ടു​കയെന്ന ലക്ഷ്യത്തോടെ നി​ക്ഷേ​പ​വ്യ​വ​സ്ഥ​ക​ളി​ല്‍ അ​യ​വു വ​രു​ത്തുകയുണ്ടായി. സിം​ഗി​ള്‍ ബ്രാ​ന്‍​ഡ് ചി​ല്ല​റ​വി​ല്‍‌​പ്പ​ന മേ​ഖ​ല, ഡി​ജി​റ്റ​ല്‍ മീ​ഡി​യ, നി​ര്‍​മാ​ണ മേ​ഖ​ല എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നേ​രി​ട്ടു​ള്ള വി​ദേ​ശ​നി​ക്ഷേ​പം സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍‌ എ​ടു​ത്തു​ക​ള​ഞ്ഞു. ക​ല്‍​ക്ക​രി ഖ​ന​ന​ത്തി​ല്‍ നൂ​റു​ശ​ത​മാ​നം നേ​രി​ട്ടു​ള്ള വി​ദേ​ശ​നി​ക്ഷേ​പം അ​നു​വ​ദി​ക്കാ​നും അനുമതിയുണ്ട്. രാ​ജ്യാ​ന്ത​ര ത​ല​ത്തി​ല്‍ മി​ക​ച്ച ക​ല്‍​ക്ക​രി വി​പ​ണി​യാ​കാ​ന്‍ ഇത് സഹായിക്കുമെന്നാണ് നിഗമനം.

Read also: മോദി പ്രശംസ ; കെപിസിസിയ്ക്ക് നൽകിയ വിശദീകരണത്തിൽ നിലപാട് വ്യക്തമാക്കി ശശി തരൂർ

ചി​ല്ല​റ​വി​ല്‍​പ്പ​ന മേ​ഖ​ല‍​യി​ല്‍ ഇ​തു​വ​രെ 30 ശ​ത​മാ​നം പ്ര​ദേ​ശി​ക നി​ക്ഷേ​പ പ​ങ്കാ​ളി​ത്തം ആ​വ​ശ്യ​മാ​യി​രു​ന്നു. ഇ​തി​ലും ഇളവ് വരുത്തിയിട്ടുണ്ട്. ഇ​തോ​ടെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​ത് മു​ന്‍​പു ത​ന്നെ ഓ​ണ്‍​ലൈ​ന്‍ വ്യാ​പാ​രം തുടങ്ങാൻ സാധിക്കും. അ​ച്ച​ടി മാ​ധ്യ​മ​ങ്ങ​ളു​ടെ മാ​തൃ​ക​യി​ല്‍ ദൃ​ശ്യ​മാ​ധ്യ​രം​ഗ​ത്തും 26 ശ​ത​മാ​നം നേ​രി​ട്ടു​ള്ള വി​ദേ​ശ​നി​ക്ഷേ​പം അ​നു​വ​ദി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button