Latest NewsNewsIndia

കുറ്റവാളികളും വൃക്ഷത്തൈകളും തമ്മിലെന്ത് ? ഉത്തരം പറയും ഈ വനിതാ മജിസ്‌ട്രേറ്റ്

ക്രമസമാധാന പ്രശ്‌നമുണ്ടാക്കി ജയിലില്‍ എത്തുന്ന പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ പുതിയ വ്യവസ്ഥയുമായി ബന്ദ കോടതി. നിയമപ്രകാരമുള്ള ശിക്ഷക്ക് പുറമേ പ്രതികള്‍ അഞ്ച് വൃക്ഷത്തൈകള്‍ കൂടി നടണം. എങ്കിലേ ഇവര്‍ക്ക് ജാമ്യം അനുവദിക്കൂ എന്നാണ് ഈ കോടതിയിലെ വ്യവസ്ഥ. നിലവിലുള്ള ശിക്ഷയ്‌ക്കൊപ്പമുള്ള കൂട്ടിച്ചേര്‍ക്കലാണ് ഈ മരം നടീല്‍.

ആളുകള്‍ ഇത് അംഗീകരിക്കുകയും അഭിനന്ദിക്കുകും ചെയ്യുന്നുണ്ട്. ആറ് മാസത്തേക്ക് ഓരോ മാസവും വൃക്ഷത്തൈ നടുന്നതിന്റെ ഫോട്ടോ കോടതിയില്‍ സമര്‍പ്പിച്ചതിന് ശേഷമേ ഇവര്‍ക്ക് ജാമ്യം ലനല്‍കുകയുള്ളു എന്ന് സബ് ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് (എസ്ഡിഎം) വന്ദിത ശ്രീവാസ്തവ പറഞ്ഞു.

കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ 500 ഓളം പ്രതികള്‍ക്കാണ് വൃക്ഷത്തൈകള്‍ നട്ടുവരാന്‍ കോടതി നിര്‍ദേശം നല്‍കിയത്. അതേസമയം നിലവിലുള്ള നിയമത്തില്‍ ഭേദഗതി വരുത്തിയിട്ടില്ലെന്നും ജാമ്യം ലഭിക്കുന്നതിന് ആവശ്യമായ ഒരു വ്യവസ്ഥ കൂടി കൂട്ടിച്ചേര്‍ക്കുമാത്രമേ ചെയ്തുള്ളു എന്നും വന്ദിത ശ്രീവാസ്തവ പറഞ്ഞു.

എസ്ഡിഎമ്മിന്റെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ച ജില്ലാ മജിസ്ട്രേറ്റ് ഇപ്പോള്‍ ബന്ദ ജില്ലയിലെ എല്ലാ കോടതികളോടും ഇക്കാര്യം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button