Latest NewsIndiaInternational

യുദ്ധം ഒന്നിനും പരിഹാരമല്ല, ഇന്ത്യ ചർച്ചയ്ക്ക് വരണമെന്ന അപേക്ഷയുമായി വീണ്ടും പാകിസ്ഥാൻ

ഒക്ടോബറിൽ ഇന്ത്യയുമായി യുദ്ധമുണ്ടാകുമെന്ന് പാക് റയിൽ വേ മന്ത്രി പറഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിലാണ് പാക് വിദേശകാര്യമന്ത്രി ഷാ മഹമ്മൂദ് ഖുറേഷിയുടെ പ്രസ്താവന

ഇസ്ലാമാബാദ് ; കശ്മീർ വിഷയത്തിൽ യുദ്ധം ഒരു പരിഹാരമല്ലെന്ന് പാക് വിദേശകാര്യമന്ത്രി . ഒരു ആക്രമണങ്ങൾക്കും കശ്മീർ പ്രശ്നത്തിനു പരിഹാരം കൊണ്ടുവരാനാകില്ല . ഇന്ത്യയ്ക്ക് മുന്നിൽ ചർച്ചയുടെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണ് പാകിസ്ഥാൻ . കശ്മീർ ഒരു ഉഭയകക്ഷി പ്രശ്നം മാത്രമല്ലെന്നും അന്താരാഷ്ട്ര വിഷയമാണെന്നും ഖുറേഷി പറഞ്ഞു . ഒക്ടോബറിൽ ഇന്ത്യയുമായി യുദ്ധമുണ്ടാകുമെന്ന് പാക് റയിൽ വേ മന്ത്രി പറഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിലാണ് പാക് വിദേശകാര്യമന്ത്രി ഷാ മഹമ്മൂദ് ഖുറേഷിയുടെ പ്രസ്താവന .

കശ്മീരിൽ നിന്ന് ഇന്ത്യ സൈന്യത്തെ പിൻ വലിച്ചാൽ മാത്രം ചർച്ചയെന്നാണ് ആദ്യം പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സ്വീകരിച്ചിരുന്ന നിലപാട് . എന്നാൽ സൈന്യത്തെ പിൻ വലിക്കുക മാത്രമല്ല ഭീകരത അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി യാതൊരു ചർച്ചയും ഉണ്ടാകില്ലെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ വ്യക്തമാക്കിയിരുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button