KeralaLatest NewsNews

പൊലീസിന് നേരെ ബോംബറിഞ്ഞ് ഭാര്യയുമായ രക്ഷപ്പെട്ട ഗുണ്ട നേതാവ് അറസ്റ്റിലായി

തിരുവനന്തപുരം: പൊലീസിന് നേരെ ബോംബറിഞ്ഞ് ഭാര്യയുമായ രക്ഷപ്പെട്ട ഗുണ്ട നേതാവ് അറസ്റ്റിലായി. കൊച്ചുവേളി സ്വദേശിയായ ജാങ്കോ കുമാറെന്ന അനില്‍കുമാറിനെയാണ് പേട്ട സിഐ ബിജുവിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ ഫാക്ടറിക്ക് പിന്നിലുള്ള ഒരു പറമ്പില്‍ നിന്നുമാണ് പ്രതിയെ അറസ്റ്റു ചെയ്തു.

Read More : ജമ്മു കാശ്മീരിൽ അ​നു​ച്ഛേ​ദം 370 റ​ദ്ദാ​ക്കി​യ നടപടി : കേന്ദ്ര സർക്കാരിനെ വീ​ണ്ടും വി​മ​ര്‍​ശി​ച്ച്‌ ശ​ശി ത​രൂ​ര്‍ എം​പി

22 കേസുകളിലെ പ്രതിയായ അനിലിനെതിരെ കോടതിഒരു കേസില്‍ വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് പേട്ട സ്റ്റേഷനില്‍ നിന്നും പൊലീസുകാര്‍ പ്രതിയെ പിടികൂടാന്‍ കൊച്ചുവേളിയിലെ താമസസ്ഥലത്ത് എത്തിയത്. പൊലീസിനുനേരെ ബോംബെറിഞ്ഞ ശേഷം ഭാര്യ രേഖയുമായി അനില്‍ രക്ഷപ്പെട്ടു. രേഖയെ അടുത്ത ദിവസം പൊലീസ് വേളിയില്‍ നിന്നും അറസ്റ്റ് ചെയ്തു.
പിന്നീട്, അനിലും കൂട്ടാളിയായ അഖിലും ചേര്‍ന്ന് ഒരു ക്വട്ടേഷല്‍ ഏറ്റെടുത്ത വിവരം പൊലീസിന് ലഭിച്ചു. ബോംബും ആയുധനങ്ങളുമായി ഇന്ന് പുലര്‍ച്ചെ പേട്ട സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് അനിലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button