Music AlbumsLatest NewsOnamvideos

പൊന്നോണത്തെ വരവേല്‍ക്കാന്‍ മനോഹര ഗാനവുമായി കുഞ്ഞു ഗായകര്‍

ഓണം ആഘോഷങ്ങളുടെ നാളുകളാണ്. ഓരോ മലയാളിയും ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. അത്ത പൂക്കളവും ഓണപ്പാട്ടും ഇല്ലാതെ മലയാളികള്‍ക്ക് ഒണമില്ല. സ്കൂളും കോളേജും എന്ന് വേണ്ട എല്ലായിടവും ഓണപ്പാട്ടുകള്‍ നിറയുന്ന ഈ ആഘോഷനാളുകളില്‍   മലയാളി ഹൃദയങ്ങളിലേക്ക് പുതുമഴയായി പെയ്തിറങ്ങിയ ഓണപ്പാട്ടുമായി കുഞ്ഞുഗായകര്‍ എത്തന്നു.

”മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കുമൊട്ടില്ല താനും”- ഈ ഗാനം കേള്‍ക്കാത്ത മലയാളികള്‍ ഉണ്ടാകില്ല. ഹൃദയത്തില്‍ ഓണം ഓര്‍മ്മകളുടെ ഇത്തിരി മധുരം പകരാന്‍ ഈ ഗാനവുമായി കുഞ്ഞു ഗായകര്‍ എത്തുകയാണ്.

ഈസ്റ്റ്‌ കോസ്റ്റ് പുറത്തിറക്കുന്ന പൊന്നോണം 2019 (കുട്ടികള്‍ക്ക് ഒപ്പം ഓണം) എന്ന ആല്‍ബത്തിലാണ് ഈ ഗാനത്തിന്റെ മനോഹര ആവിഷ്കാരം. നിരഞ്ജന, വാസുദേവ്, അഭിനവ്, സേറാ രാജാറാം, അവന്തിക, പ്രമോദ് തുടങ്ങിയ കുഞ്ഞു ഗായകരാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

shortlink

Post Your Comments


Back to top button