Latest NewsKeralaNews

വിവാഹശേഷം ഭര്‍ത്താവിന്റെ വീട്ടിലെത്തിയ യുവതിയ്ക്ക് നേരിടേണ്ടി വന്നത്; പുറത്ത് പറയാതിരിക്കാന്‍ ഭര്‍തൃപിതാവിന്റെ ചെയ്തികള്‍ ഇങ്ങനെ

തൃശ്ശൂര്‍: വിവാഹശേഷം ഭര്‍ത്താവിന്റെ വീട്ടിലെത്തിയ യുവതിയോടുള്ള ഭര്‍തൃപിതാവിന്റെ മോശം പെരുമാറ്റം പുറത്തറിയാതിരിക്കാന്‍ യുവതിയെ മാനസികരോഗിയാക്കാന്‍ ശ്രമം. മകനുമായുള്ള വിവാഹബന്ധം ഒഴിയാനായി മരുമകളുടെയും അവരുടെ പിതാവിന്റെയും പേരില്‍ വ്യാജപരാതിയും നല്‍കി ഭര്‍തൃപിതാവ്. എന്നാല്‍ ഭര്‍തൃപിതാവിന്റെ ചെയ്തികള്‍ ബോധ്യപ്പെട്ട കോടതി ഇയാളോട് ഇരുപതുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടു. പെരുമ്പിലാവ് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് കുടുംബകോടതി ജഡ്ജി സി.കെ. ബൈജുവിന്റെ ഉത്തരവ്.

READ ALSO: ഇനി വ്യാജന്മാര്‍ക്ക് പിടിവീഴും; ആള്‍മാറാട്ട വീഡിയോകള്‍ക്ക് തടയിടാനൊരുങ്ങി ഫെയ്‌സ്ബുക്ക്

വിദേശത്തായിരുന്ന ഭര്‍ത്താവ് യുവതിയെ മുത്തലാഖ് ചൊല്ലിയിരുന്നു. എന്നാല്‍ യുവതിയുടെ ആഭരണങ്ങള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ തിരികെ നല്‍കാന്‍ ഭര്‍തൃവീട്ടുകാര്‍ തയ്യാറായില്ല. ഇത് നല്‍കിയതായി വ്യാജരേഖ ഉണ്ടാക്കുകയും ചെയ്തു. തുടര്‍ന്ന് യുവതി കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു. യുവതിയെ പിതാവ് ചെറുപ്പത്തില്‍ പീഡിപ്പിച്ചിട്ടുണ്ടെന്ന് ആരോപിച്ച് ഭര്‍തൃപിതാവ് കുന്നംകുളം ഡിവൈ.എസ്.പി.ക്ക് പരാതി നല്‍കുകയും വിവാഹബന്ധമൊഴിയാനായി യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

READ ALSO: നൂറിൽത്താഴെ കുടുംബങ്ങൾ മാത്രം താമസിക്കുന്ന ഒരു നാട്; നീലക്കുറിഞ്ഞി പൂവിടുന്ന നാട്ടിലെ ജോയ്‌സ് ജോർജിന്റെ വിവാദഭൂമി

വിചാരണയ്ക്കിടയില്‍ ഭര്‍തൃപിതാവ് കുന്നംകുളം കോടതിയിലും പീഡനപ്പരാതി നല്‍കി. കോടതി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഭര്‍തൃപിതാവ് നല്‍കിയ പരാതി വ്യാജമാണെന്ന് തെളിഞ്ഞു. ഇതേത്തുടര്‍ന്നാണ് 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും യുവതിയുടെ ആഭരണങ്ങളും മറ്റും തിരികെ നല്‍കാനും കുടുംബകോടതി ഉത്തരവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button