KeralaLatest NewsNews

തുഷാറിനെയും നടേശന്‍ മുതലാളിയെയും കേരള മുഖ്യമന്ത്രിയെയും പരിഹസിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സകലരും ബ്ലീച്ചടിച്ചെന്ന് അഡ്വ. ജയശങ്കര്‍

ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് എതിരായി യുഎഇയിലെ അജ്മാന്‍ കോടതിയില്‍ ഉണ്ടായിരുന്ന ക്രിമിനല്‍ കേസ് തള്ളിയ വിഷയത്തില്‍ പ്രതികരിച്ച് അഡ്വ. എ ജയശങ്കര്‍ രംഗത്ത്. വാദിയായ നാസില്‍ അബ്ദുല്ല സമര്‍പ്പിച്ച രേഖകള്‍ വിശ്വാസയോഗ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നടപടി. ‘ തുഷാറിനു നിയമ സഹായം നല്‍കുകയും ജാമ്യത്തുക കെട്ടിവെച്ചു ജയിലില്‍ നിന്നിറക്കുകയും ചെയ്ത പത്മശ്രീ ഡോ എംഎ യൂസഫലിക്കും കൃതാര്‍ത്ഥതയ്ക്ക് അവകാശമുണ്ട്. അദ്ദേഹത്തിന്റെ സമയോചിതമായ ഇടപെടലാണ് തുഷാറിനെ വലിയ അപമാനത്തില്‍ നിന്നും രക്ഷിച്ചത്’ – എന്ന് ജയശങ്കര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

READ ALSO: ബിജെപിയില്‍ ചേര്‍ന്നതിന് അഭിനന്ദനങ്ങളറിയിച്ച് കോണ്‍ഗ്രസ് വക്താവിന് സന്ദേശം, പിന്നാലെ അംഗത്വ നമ്പറും; സംഭവം ഇങ്ങനെ

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സത്യം ജയിച്ചു, നീതി നടപ്പായി. നാസിൽ അബ്ദുല്ല കൊടുത്ത ചെക്ക് കേസ് അജ്മാൻ കോടതി തള്ളി. തുഷാർ വെള്ളാപ്പള്ളിയെ കുറ്റവിമുക്തനാക്കി.

തുഷാറിനെയും നടേശൻ മുതലാളിയെയും കേരള മുഖ്യമന്ത്രിയെയും പരിഹസിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട സകലരും ബ്ലീച്ചടിച്ചു.

തുഷാറിനു നിയമ സഹായം നൽകുകയും ജാമ്യത്തുക കെട്ടിവെച്ചു ജയിലിൽ നിന്നിറക്കുകയും ചെയ്ത പത്മശ്രീ ഡോ എംഎ യൂസഫലിക്കും കൃതാർത്ഥതയ്ക്ക് അവകാശമുണ്ട്. അദ്ദേഹത്തിന്റെ സമയോചിതമായ ഇടപെടലാണ് തുഷാറിനെ വലിയ അപമാനത്തിൽ നിന്നും രക്ഷിച്ചത്.

READ ALSO: ഭർത്താവിന്റെ മുന്നിൽ വെച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തു

നാസിൽ അബ്ദുല്ലയുടെ അനുഭവം യുഎഇയിൽ കേസിനു പോകുന്ന എല്ലാവർക്കും പാഠമായിരിക്കട്ടെ.

ജയ് വെളളാപ്പളളി!
ജയ് ജയ് യൂസഫലി!!

https://www.facebook.com/AdvocateAJayashankar/photos/a.753112281485167/2227364160726631/?type=3&__xts__%5B0%5D=68.ARC7mrotQEwIgn8CTQ_KvsPk8PO9eF1Bd3T7T53X7s-yyYYGNmiZbEyIiFPFGqIwFKDAJo3BwlKHRh6Z758jmANPyBM9JJT5USIUt1oOArHtere_TAFU1cIy3zNuTsi6zuX2IX8FkST9slUurAH9VNI6TS_TCWN5VozLbJn29W_7Ecs3H4xK7EXTmajl70BanyO62_0QTMiup3eQYuveFeYb9LqwYpfOSBVGa57huvsH7rlFBWAMQVxTHb753NzllSYrY86uKf8FdgFdGDcz8sJJbvAS2HRSLX7c4WdpkBz-k3mPcNslAAlqKBwArd7_j-IW0ffC52ewK5d5GHlRzyJ4Cw&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button