KeralaLatest NewsNews

ഭായിമാർ നിസ്സാരക്കാരല്ലെന്ന് നഗര മധ്യത്തിൽ തെളിയിച്ചു, ബസ് സർവീസ് നിലച്ചു; വിഡിയോ വൈറൽ

കൊച്ചി: ബസ്സിൽ കയറി ടിക്കറ്റ് എടുത്തപ്പോൾ ചില്ലറ ബാക്കി നൽകാത്തതിൽ പ്രതിഷേധിച്ച് അന്യസംസ്ഥാന ഭായിമാർ നഗര മധ്യത്തിൽ ബസ് തടഞ്ഞു. കഴിഞ്ഞ ദിവസം കോഴിക്കോട് നഗരത്തിൽ ആണ് സംഭവം.

ALSO READ: സിപിഐ നേതാവ് വീട്ടമ്മയോട്‌ അപമര്യാദയായി പെരുമാറിയതിനെത്തുടർന്ന് പൊലീസ് കേസ്

സിറ്റി ഓർഡിനറി ബസ്സിൽ കയറിയ പതിനഞ്ചോളം വരുന്ന ഹിന്ദിക്കാർ ഓരോരുത്തരും ടിക്കറ്റിന് 10 രൂപ വച്ച് കണ്ടക്ടർക്ക് കൊടുത്തു. എട്ടു രൂപ ടിക്കറ്റിന്റെ ബാക്കി ഇത്രയും പേർക്ക് രണ്ട് രൂപ വെച്ച് കൊടുക്കാൻ ഇല്ലാത്തതിന്റെ പേരിൽ കണ്ടക്റ്റർ അഞ്ചും, നാലും, മൂന്നും പേർക്കൊക്കെയായി പതിനഞ്ച് പേർക്കും ഉള്ള ബാലൻസ് തുക ചില്ലറ പെറുക്കി കൊടുത്തു. ഇറങ്ങിയിട്ട് അവരോട് വീതിച്ചെടുക്കുവാനും പറഞ്ഞു.

ALSO READ: സിസ്റ്റര്‍ അഭയാക്കേസ്: കൂട്ട കൂറുമാറ്റം തടയാന്‍ ഒരുങ്ങി സിബിഐ

എന്നാൽ, ഭായിമാർക്ക് ഓരോരുത്തർക്കും രണ്ടു രൂപ ബാലൻസ് വേണമെന്നു ശഠിക്കുകയും, ചില്ലറയില്ലാതിരുന്നതിനാൽ അതിനു കണ്ടക്ടർ മുതിരാതിരിക്കുകയും ചെയ്തു. ഇതോടെ ബസ്സിൽ നിന്നിറങ്ങിയ ഭായിമാർ നഗരമധ്യത്തിൽ ബസ് തടഞ്ഞു വെക്കുകയാണുണ്ടായത്. അന്യസംസ്ഥാന തൊഴിലാളികളിൽ നിന്നും ഇത്തരമൊരു കൂട്ടായ നീക്കം ആരും പ്രതീക്ഷിച്ചിരുന്നില്ല. ഇതിനിടെ ആരോ ഈ ദൃശ്യങ്ങൾ മൊബൈൽഫോണിൽ വീഡിയോ പകർത്തുകയും ചെയ്തു. പിന്നീട് എന്തുണ്ടായി എന്ന് വീഡിയോയിൽ വ്യക്തമല്ല.

https://youtu.be/nEGvQ1x-V4o

shortlink

Related Articles

Post Your Comments

Related Articles


Back to top button