KeralaLatest NewsNews

പ്ലാച്ചിമട സമരം: ജലവിഭവമന്ത്രിയുടെ വീട്ടിലേക്ക് പ്രധിഷേധ മാര്‍ച്ച്

പാലക്കാട്: നിയമസഭയില്‍ പ്ലാച്ചിമട നഷ്ട പരിഹാര ട്രിബ്യൂണല്‍ ബില്‍ വീണ്ടും അവതരിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്ലാച്ചിമട സമര സമിതി ജലവിഭവമന്ത്രി കെ കൃഷ്ണന്‍ കുട്ടിയുടെ വീട്ടിലേയ്ക്ക് മാര്‍ച്ച് നടത്തി.

ALSO READ: ഭീകരാക്രമണ ഭീഷണിയെത്തുടർന്ന് കേരളത്തിലും ജാഗ്രത നിർദ്ദേശം

നൂറോളം പേര്‍ പങ്കെടുത്ത മാര്‍ച്ച് മന്ത്രിയുടെ വീടിന് അഞ്ഞൂറ് മീറ്റര്‍ അകലെ വെച്ച് പൊലീസ് തടഞ്ഞു. പരിസ്ഥിതി – സാമൂഹ്യ പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

എല്‍ഡിഎഫ് ട്രിബ്യൂണല്‍ ബില്‍ വീണ്ടും അവതരിപ്പിയ്ക്കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നതാണ്. എന്നാല്‍ ബില്‍ അവതരിപ്പിക്കാതെ കൊക്കോ – കോളയെ വീണ്ടും കൊണ്ടു വരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് സമര സമിതിയുടെ ആരോപണം. കൊക്കോ – കോളയ്ക്ക് സിഎസ്ആര്‍ ഫണ്ടുപയോഗിച്ച് പദ്ധതി നടപ്പിലാക്കാന്‍ അനുമതി നല്‍കിയത് ഇതിനുള്ള നീക്കമാണെന്നും, ഇക്കാര്യം അനുവദിയ്ക്കില്ലെന്നും നേതാക്കള്‍ പറഞ്ഞു.

ALSO READ: ഭീകരാക്രമണ മുന്നറിയിപ്പ്: തീരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ബോട്ടുകൾ കണ്ടെത്തി

2011 ല്‍ പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണല്‍ ബില്ല് നിയമസഭയില്‍ പാസ്സാക്കിയിരുന്നു. പിന്നീട് രാഷ്ട്രപതിയുടെ അനുമതിക്കായി അയച്ചെങ്കിലും വ്യക്തതക്കുറവുണ്ടെന്ന് ചൂണ്ടിക്കാട്ടി ബില്‍ മടക്കി അയക്കുകയായിരുന്നു. ഇതിന്‍ മേല്‍ വ്യക്തത വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവാത്തതാണ് വീണ്ടും പ്രക്ഷോഭവുമായി സമരസമിതി മുന്നോട്ട് വരാന്‍ കാരണം. പ്ലാച്ചിമടയില്‍ കുടിവെള്ള ക്ഷാമത്തിന് കാരണമായത് കൊക്കകോള കമ്പനിയാണെന്ന് 2009 ലെ ഉന്നാധികാര സമിതി കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button