UAENewsGulf

ദുബായിൽ മലയാളി യുവതി കുത്തേറ്റു മരിച്ചു : ഭർത്താവ് പിടിയിൽ

ദുബായ് : മലയാളി യുവതി കുത്തേറ്റു മരിച്ചു. ദുബായിൽ അൽഖൂസിലെ താമസ സ്ഥലത്ത് കൊല്ലം തിരുമുല്ലാവാരം പുന്നത്തല അനുഗ്രഹയിൽ ചന്ദ്രശേഖരൻ നായരുടെ മകൾ സി. വിദ്യാ ചന്ദ്രൻ(40) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായിരുന്നു. ഇന്നു രാവിലെയായിരുന്നു സംഭവം. വാക്കുതർക്കത്തിനിടെ ഭർത്താവ് വിജേഷാണു കുത്തിക്കൊന്നതെന്നാണ് വിവരം. ഇരുവരും തമ്മിൽ നേരത്തെ കുടുംബ വഴക്കുണ്ടായിരുന്നു. വിജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. മൃ തദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു. ചന്ദ്രികയാണു മാതാവ്.

Also read : അമ്മയുടെ മടിയില്‍ നിന്ന് ഒരു വയസുകാരി റോഡിലേക്ക് വീണ സംഭവം : മാതാപിതാക്കള്‍ക്കെതിരെ കേസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button