Latest NewsIndiaNews

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച സമ്മാനങ്ങൾ വിൽക്കാൻ തീരുമാനം

ന്യൂ ഡൽഹി : കഴിഞ്ഞ ആറ് മാസത്തിനിടയിൽ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടികളിലും വിദേശ യാത്രയിലുമൊക്കെയായി ലഭിച്ച സമ്മാനങ്ങൾ വിൽക്കാൻ തീരുമാനിച്ച് കേന്ദ്ര സാംസ്കാരിക വകുപ്പ്. നമാമി ഗംഗ പദ്ധതിയ്ക്ക് വേണ്ടി പണം സ്വരൂപിക്കാനായി 2700 സമ്മാനങ്ങളാണ് വിൽപ്പനയ്ക്ക് വയ്ക്കുന്നത്. സെപ്റ്റംബർ പതിനാല് മുതൽ ഓണ്‍ലൈൻ വഴി സമ്മാനങ്ങൾ പൊതുജനങ്ങൾക്ക് വാങ്ങാൻ സാധിക്കും. കേന്ദ്ര സാംസ്കാരിക മന്ത്രാലയമാണ് ഇത് നടപ്പിലാക്കുന്നത്.

Also read : കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം; യുഎന്‍ ഇടപെടില്ല: അവസാന പ്രതീക്ഷയും തകർന്ന് പാകിസ്ഥാൻ

200 മുതൽ രണ്ടരലക്ഷം രൂപ വരെ വിലയിട്ടിരിക്കുന്ന സമ്മാനങ്ങൾ വിറ്റ് കിട്ടുന്ന തുക ഗംഗാ നദി ശുചീകരണ പദ്ധതിയായ നമാമി ഗംഗക്ക് കൈമാറും. ഇതിന് മുൻപും പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങൾ ലേലം ചെയ്തിരുന്നു. വിൽപ്പനയ്ക്ക് വെക്കുന്ന സമ്മാനങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും കേന്ദ്ര സാംസ്കാരിക മന്ത്രാലയം ഓണ്‍ലൈനിൽ പ്രദർശിപ്പിക്കും. 2014 മുതൽ 2018 വരെ കിട്ടിയ 1800 സമ്മാനങ്ങൾ മൂന്നു മാസത്തോളം പ്രദർശനത്തിന് വച്ചശേമാണ് വിറ്റത്. ഈ വർഷം ജനുവരിയിൽ നടന്ന ലേലത്തിൽ രണ്ടാഴ്ച കൊണ്ട് അവ വിറ്റുപോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button