Latest NewsIndiaNews

പൂര്‍ത്തിയാക്കിയ 100 ദിനങ്ങള്‍ വെറും ട്രെയിലര്‍, പൂർണ്ണ സിനിമ വരാനിരിക്കുന്നേയുള്ളു; ജനങ്ങളുടെ എല്ലാ അഭിലാഷങ്ങളും യാഥാര്‍ഥ്യമാക്കുമെന്ന് നരേന്ദ്ര മോദി

ന്യൂഡല്‍ഹി: എൻ ഡി എ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ മുന്‍വര്‍ഷത്തേതിനേക്കാള്‍ വേഗത്തിലായിരിക്കുമെന്നും ജനങ്ങളുടെ എല്ലാ അഭിലാഷങ്ങളും യാഥാര്‍ഥ്യമാക്കുമെന്നും നരേന്ദ്ര മോദി.

ALSO READ: ഭീകരര്‍ക്ക് ചെല്ലും ചെലവും നല്‍കി വളര്‍ത്തുന്നത് തങ്ങളാണെന്ന് തുറന്ന് സമ്മതിച്ച് പാക് ആഭ്യന്തര മന്ത്രി

പൂര്‍ത്തിയാക്കിയ സർക്കാരിന്റെ 100 ദിനങ്ങള്‍ വെറും ട്രെയിലര്‍ മാത്രമാണ്. മുഴുവന്‍ സിനിമ വരാനിരിക്കുന്നതേയുള്ളൂ. മോദി പറഞ്ഞു. ജാര്‍ഖണ്ഡില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനിയുള്ള വർഷങ്ങളില്‍ തന്‍റെ മന്ത്രിസഭയുടെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയെന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ജി.ഡി.​പിയെ സംബന്ധിച്ച് ടെലിവിഷനിൽ കാണിക്കുന്ന കണക്കുകൾക്ക് പിന്നാലെ ജനം പോകരുതെന്ന് കേന്ദ്രവാണിജ്യ മന്ത്രി

ഷാരൂഖ് ഖാന്‍ ചിത്രത്തിലെ പ്രശസ്തമായ സംഭാഷണം കടമെടുത്താണ് പ്രധാനമന്ത്രി രണ്ടാം സര്‍ക്കാരിന്റെ നൂറു ദിവസത്തെക്കുറിച്ച് പറഞ്ഞത്. മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന, ശക്തമായ സര്‍ക്കാരാ യിരിക്കുമെന്ന് തിരഞ്ഞെടുപ്പിന് മുന്‍പുതന്നെ ഉറപ്പ് നല്‍കിയിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button