KeralaLatest NewsNews

ശിവക്ഷേത്രത്തില്‍ ഇട്ട പൂക്കളം അടുത്ത ദിവസം ഒന്നരമീറ്റര്‍ നീങ്ങി ക്ഷേത്ര തൂണിനോട് ചേര്‍ന്ന് നില്‍ക്കുന്നു- അമ്പരന്ന് ജനങ്ങള്‍; ക്ഷേത്രത്തില്‍ ഭക്തജനത്തിരക്ക്

ഐതിഹ്യങ്ങളാല്‍ സമ്പന്നമാണ് വടകരയിലെ കീഴുര്‍ ശിവക്ഷേത്രം. എന്നാല്‍ ഇത്തവണ ക്ഷേത്രം വാര്‍ത്തകളില്‍ നിറയുന്നത് ക്ഷേത്രാങ്കണത്തിലെ പൂക്കളം കൊണ്ടാണ്. തിരുവോണനാളില്‍ ക്ഷേത്രത്തിലിട്ട പൂക്കളത്തിന് സ്ഥാനമാറ്റമുണ്ടായിരിക്കുന്നു. വിശ്വാസികളാകെ അമ്പരപ്പിലാണ്. തിരുവോണനാളില്‍ ഭക്തരടക്കം ദര്‍ശിച്ച പൂക്കളത്തിനാണ് അവിട്ടം ദിനത്തില്‍ നേരം പുലര്‍ന്നപ്പോള്‍ സ്ഥാനമാറ്റം സംഭവിച്ചത് ശ്രദ്ധയില്‍പ്പെടുന്നത്.

തിരുവോണ ദിനത്തില്‍ പകര്‍ത്തിയ ഫോട്ടോകള്‍ നോക്കിയപ്പോഴാണ് പൂക്കളത്തിന്റെ സ്ഥാനം മാറിയതായി സ്ഥിരീകരിച്ചു. ക്ഷേത്ര ജീവനക്കാരുടെ ശ്രദ്ധയിലാണ് പൂക്കളത്തിന്റെ സ്ഥാന മാറ്റം ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് ഉച്ചയോടെ കൂടുതല്‍ പേര് ക്ഷേത്രത്തിലേക്ക് എത്തിച്ചേര്‍ന്നു. പ്രദേശത്തെ ചിത്രകാരന്‍കൂടിയായ സുമേഷ് പള്ളിക്കരയുടെ നേതൃത്വത്തില്‍ 14 ഓളം പേര്‍ ചേര്‍ന്നാണ് പൂക്കളം ഒരുക്കിയിരുന്നത്. ക്ഷേത്രത്തിലെ ഒരു തൂണിന്റെ അരികില്‍ നിന്നും രണ്ടടിയോളം മാറിയാണ് പൂക്കളം ഒരുക്കിയത്.എന്നാല്‍ തൊട്ടടുത്ത ദിവസം ഒന്നരമീറ്റര്‍ നീങ്ങി തൂണിന്റെ അരികിലേക്ക് കളം തനിയെ മാറിയ കാഴ്ചയാണ് ഏവരും കണ്ടത്.

രാത്രിയില്‍ സെക്യൂരിറ്റി നാരായണനും കീഴ് ശാന്തിയും ക്ഷേത്രത്തില്‍ ഉണ്ടായിരുന്നു. മനുഷ്യന്റെ കൈകളാണ് ഇതിന് പിന്നിലെന്ന് ഇവിടുത്തുകാര്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. ‘പൂക്കളം മാറിയതിനു പിന്നില്‍ മനുഷ്യന്റെ കരമുണ്ടെങ്കില്‍ അയാള്‍ അമാനുഷിക ശക്തിയുള്ളയാളാകണം. കളം വരയ്ക്കുന്നതു മുതല്‍ പൂവിട്ട് ഒരുങ്ങുന്നതിനായി 8 മണിക്കൂര്‍ ആണ് സമയം എടുത്തിരുന്നതെന്ന് പൂക്കളമൊരുക്കാന്‍ സഹായിച്ച സന്തോഷ് പറയുന്നു. അന്നേ ദിവസം ക്ഷേത്രത്തില്‍ നിന്നും അവസാനം പോയതും സന്തോഷും മഹേഷുമായിരുന്നു.

‘മനുഷ്യനാണ് കളം മാറ്റിയതെങ്കില്‍ ഓരോ കളങ്ങളിലുള്ള പൂക്കളം പ്രത്യേകം മാറ്റി വച്ച് കളം വീണ്ടും സ്ഥലം മാറ്റി വരയ്ക്കണം .പൂതിയ കളത്തില്‍ പൂവ് മാറ്റി നോക്കിയപ്പോള്‍ കളം വരച്ചിട്ടുമില്ല. ഇത് പൂവിട്ടൊരുക്കിയതിനേക്കാള്‍ ശ്രമകരവുമാണ്. ഒരേ കളം പുന ശ്രഷ്ടിക്കുമ്പോള്‍ കളം വരയ്ക്കാതെ ഒരു പൂവിന് പോലൂം മാറ്റമില്ലാത്ത തരത്തില്‍ ഒരുക്കണമെങ്കില്‍ അത് അമാനുഷിക ശക്തിയുള്ളവര്‍ക്കു മാത്രമേ സാധിക്കൂവെന്ന് തന്നെയാണ് ഇവിടുത്തുകാരുടെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button