Food & Cookery

സ്വാദിഷ്ടമായ കൂന്തള്‍ റൈസ് വീട്ടില്‍ തന്നെ തയ്യാറാക്കാം

സ്വാദിഷ്ടമായ കൂന്തള്‍ റൈസ് വീട്ടില്‍ തന്നെ തയ്യാറാക്കാം

മീന്‍ മാര്‍ക്കറ്റില്‍ സുലഭമാണ് കൂന്തള്‍. വറുത്തും കറിവെച്ചും കൂന്തല്‍ നിങ്ങള്‍ കഴിച്ചിട്ടുണ്ടാകും. എന്നാല്‍, കൂന്തള്‍ റൈസ് കഴിച്ചിട്ടുണ്ടോ? അധികമാരും പരീക്ഷിച്ചുനോക്കാത്ത റെസിപ്പിയാണിത്. സ്വാദിഷ്ടമായ കൂന്തല്‍ റൈസ് നമുക്ക് ഉണ്ടാക്കാം..

ചേരുവകള്‍

ബസ്മതി റൈസ് 300ഗ്രാം
കൂന്തള്‍- 300 ഗ്രാം
ഒരു സവാള ഒരു തക്കാളി
വെള്ളുത്തുള്ളി ചതച്ചത് ആറ്
ഇഞ്ചി കഷ്ണങ്ങളാക്കിയത്
അഞ്ച് പച്ചമുളക്
അരടീസ്പൂണ്‍ മഞ്ഞള്‍പൊടി
ഒരുടീസ്പൂണ്‍ മുളകുപൊടി
അരടീസ്പൂണ്‍ ഗരംമസാല
പട്ട ചെറിയ കഷ്ണം
ഗ്രാമ്ബു രണ്ടെണ്ണം
ഏലക്കായ രണ്ടെണ്ണം
കുരുമുളക് ആറെണ്ണം
നെയ്യ് ആവശ്യത്തിന്

തയ്യാറാക്കുന്നവിധം

ബസ്മതി അരി ആദ്യം ഉപ്പിട്ട് വേവിക്കാം. കൂന്തള്‍ വൃത്തിയാക്കി മഞ്ഞള്‍പൊടി,ഉപ്പ്, അര കപ്പ് വെള്ളം എന്നിവ ചേര്‍ത്ത് വേവിക്കാം. ഒരു പാനില്‍ ഒരു സ്പൂണ്‍ നെയ്യ് ഒഴിച്ച് രണ്ട് പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി ഇവ വഴറ്റാം. സവാളയും തക്കാളിയും ചേര്‍ത്ത് വഴറ്റി അതിലേക്ക് മുളകുപൊടി, മഞ്ഞള്‍പൊടി, ഗരം മസാല ഇവ ചേര്‍ത്ത് മൂപ്പിച്ച് വേവിച്ച കൂന്തലിലേക്ക് ചേര്‍ക്കാം.

മറ്റൊരു പാനില്‍ നെയ്യൊഴിച്ച് അണ്ടിപരിപ്പ്, മുന്തിരി ഇവ വറുത്തു കോരാം. പട്ട, ഗ്രാമ്ബു, ഏലയ്ക്കാം, കുരുമുളക് എന്നിവയും മൂപ്പിക്കാം. ഇതിലേക്ക് ചോറിന്റെ പകുതി ഇടാം. ഇതിന്റെ മുകളിലേക്ക് കൂന്തല്‍ മസാല ഇടാം. ഇതിനു മുകളിലായി ബാക്കി റൈസും ഇടാം. മല്ലിയിലയും അണ്ടിപരിപ്പുമൊക്കെ ഇട്ട് ചെറിയ തീയില്‍ നാല് മിനിറ്റ് മൂടിവെക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button