Latest NewsKeralaIndia

പ്രശസ്ത ടെലിവിഷൻ വീഡിയോ ഗ്രാഫർ അനില്‍ കണ്ണനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

ഇന്ത്യാവിഷന്‍, സൂര്യടിവി എന്നീ ചാനലുകളിലടക്കം പ്രവര്‍ത്തിച്ചിരുന്ന അനില്‍ കണ്ണന്‍ ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ദേശീയ ചാനലിലും ഏറെക്കാലം ക്യാമറമാനായി പ്രവര്‍ത്തിച്ചുവന്നിരുന്നു. 

കാസർഗോഡ്: വീഡിയോഗ്രാഫര്‍ അനില്‍ കണ്ണനെ (45) ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ത്യാവിഷന്‍, സൂര്യടിവി എന്നീ ചാനലുകളിലടക്കം പ്രവര്‍ത്തിച്ചിരുന്ന അനില്‍ കണ്ണന്‍ ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ദേശീയ ചാനലിലും ഏറെക്കാലം ക്യാമറമാനായി പ്രവര്‍ത്തിച്ചുവന്നിരുന്നു.

ദര്‍ശന ചാനലിലും ഡല്‍ഹിയിലെ വീഡിയോ ഗ്രാഫറായി ജോലി ചെയ്തിരുന്നു. ചെമ്പിരിക്കയിലെ കുഞ്ഞിക്കണ്ണന്റെ മകനാണ് അനിൽ കണ്ണൻ. ചെമ്പിരിക്കയിലെ ഒരു ക്വാര്‍ട്ടേഴ്‌സിലാണ് അനില്‍ കണ്ണന്‍ താമസിച്ചുവന്നിരുന്നത്.ബുധനാഴ്ച വൈകിട്ട് ചെമ്പിരിക്ക റെയില്‍വേ ട്രാക്കിലാണ് അനില്‍ കണ്ണനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button