Latest NewsNewsIndia

മുതിര്‍ന്ന ബിജെപി നേതാവും മുന്‍ വിദേശകാര്യ മന്ത്രിയുമായിരുന്ന സുഷമാ സ്വരാജിന്റെ അവസാന ആഗ്രഹം മകൾ നിറവേറ്റി

ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ വിദേശകാര്യ മന്ത്രിയുമായിരുന്ന സുഷമാ സ്വരാജിന്റെ അന്ത്യാഭിലാഷം മകള്‍ ബന്‍സൂരി സ്വരാജ് നിറവേറ്റി. കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ അന്താരാഷ്ട്ര കോടതിയില്‍ ഇന്ത്യയ്ക്ക് വേണ്ടി വാദിച്ച ഹരീഷ് സാല്‍വെയ്ക്ക് ഒരു രൂപ പ്രതിഫലം നല്‍കിയാണ് സുഷമാ സ്വരാജിന്റെ അവസാന ആഗ്രഹം ബന്‍സൂരി നിറവേറ്റിയത്.

കുല്‍ഭൂഷന്‍ ജാദവ് കേസില്‍ ഇന്ത്യയ്ക്കായി ഹാജരായ ഹരീഷ് സാല്‍വേയ്ക്ക് ബന്‍സൂരി ഇന്ന് ഒരു രൂപ പ്രതിഫലം സമ്മാനിച്ചു. സുഷമാ സ്വരാജിന്റെ ഭര്‍ത്താവ് സ്വരാജ് കൗശല്‍ ട്വിറ്ററില്‍ കുറിച്ചു.

ആശുപത്രിയിലേക്ക് പോകുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് സുഷമ സ്വരാജുമായി നടത്തിയ ഫോണ്‍ സംഭാഷണമായിരുന്നു ഹരിഷ് സാല്‍വെ പങ്കുവെച്ചത്. തനിക്ക് തരാനുള്ള ഒരു രൂപയുടെ കടം ബാക്കിയാക്കിയാണ് സുഷമാ സ്വരാജ് യാത്രയായതെന്ന് സുഷമയുടെ വേര്‍പാടിന് ശേഷം ഹരിഷ് സാല്‍വെ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button