KeralaLatest NewsNews

അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ നിര്‍ദേശപ്രകാരം മാത്രം പദവി തിരിച്ചുകിട്ടിയ ജേക്കബ് തോമസ് അതിനെപ്പറ്റി പ്രതികരിയ്ക്കുന്നു

തിരുവനന്തപുരം : അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ നിര്‍ദേശ പ്രകാരം തിരിച്ചു കയറിയ ജേക്കബ് തോമസ് തനിക്ക് സര്‍ക്കാര്‍ നല്‍കിയ അപ്രധാനമായ പദവിയെ കുറിച്ച് രൂക്ഷ പ്രതികരണവുമായി രംഗത്ത്. ഇരുമ്പുണ്ടാക്കാന്‍ താന്‍ പഠിച്ചിട്ടില്ല.

ഒരു ഡിജിപിയുടെ പണി ഇരുമ്പ് ഉണ്ടാക്കലാണോ എന്നതൊക്കെ സര്‍ക്കാരിന്റെ തീരുമാനമാണല്ലോ ? ഡിജിപി റാങ്കിലുള്ളയാള്‍ ഇടപെടേണ്ട ക്രമസമാധാന പ്രശ്നം ഇരുമ്പ് ഉണ്ടാക്കുന്നിടത്ത് ഉണ്ടോയെന്ന് അറിയില്ല. വ്യവസായ വകുപ്പില്‍ തന്നെ നിയമിച്ചത് പകപോക്കലാണ്. താന്‍ വിജിലന്‍സില്‍ ജോലിചെയ്യുമ്പോള്‍ കേസില്‍ കുടുങ്ങി പുറത്തുപോയ ആളാണ് വ്യവസായമന്ത്രി.

ചില തസ്തികകളില്‍ നിയമിക്കുമ്പോള്‍ അത് നല്കുന്ന സന്ദേശം ജനം തിരിച്ചറിയുമെന്നും ജേക്കബ് തോമസ് പറഞ്ഞു. ദീര്‍ഘനാളായി സസ്പെന്‍ഷനിലായിരുന്ന ജേക്കബ് തോമസിന് വീണ്ടും നിയമനം നല്‍കാന്‍ മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. സെന്‍ട്രല്‍ ഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ നിര്‍ദ്ദേശാനുസരണമാണ് തീരുമാനം. എന്നാല്‍, ഡി.ജി.പി കേഡര്‍ തസ്തികയില്‍ നിയമനം നല്കണമെന്ന ജേക്കബ് തോമസിന്റെ ആവശ്യം സര്‍ക്കാര്‍ തള്ളി.

shortlink

Related Articles

Post Your Comments

Related Articles


Back to top button