Latest NewsNewsIndia

കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതിനെതിരെ പ്രകടനം, മുൻ മുഖ്യമന്ത്രിയുടെ സഹോദരിയും മകളും അറസ്റ്റിൽ

ശ്രീനഗർ: ജമ്മു കാശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പ്രകടനം നടത്തിയ മുൻമുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയുടെ സഹോദരി സുരയ്യ, മകൾ സഫിയ തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം, തിങ്കളാഴ്ച രാത്രി 8ന് ഷോപിയാനിൽ ആപ്പിൾ തോട്ടം ഉടമയെ 2 ഭീകരർ കയ്യേറ്റം ചെയ്യുകയും ട്രക്ക് ഡ്രൈവറായ ഷരീഫ് ഖാനെ വെടിവച്ചുകൊല്ലുകയും ചെയ്തിരുന്നു. ആപ്പിൾ വ്യാപാരം വീണ്ടും ഉഷാറാവുന്നതിൽ രോഷം പൂണ്ടായിരുന്നു ഇതെന്ന് അധികൃതർ പറഞ്ഞു.

ALSO READ: പാലാരിവട്ടം പാലം അഴിമതി കേസിൽ സൂരജ് നല്‍കിയ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി

സംസ്ഥാനത്ത് 40 ലക്ഷം പേരിൽ പലർക്കും കഴിഞ്ഞ ദിവസം ഫോൺ വിളിക്കാനായില്ല. ബിൽ അടയ്ക്കാതിരുന്ന ആയിരക്കണക്കിനാളുകളുടെ ഫോൺ കട്ട് ചെയ്തിരുന്നു. കഴിഞ്ഞ 2 ദിവസവും പലയിടത്തും ബിൽ അടയ്ക്കാൻ നീണ്ട ക്യൂ ഉണ്ടായി. ഓൺലൈനായി പണം അയയ്ക്കാൻ സംവിധാനമില്ലാത്തതിനാൽ വരി നിന്നു തന്നെ ഉപയോക്താക്കൾക്കു പണം അടയ്ക്കേണ്ടിവന്നു. ഇതിനിടെ, മൊബൈൽ ഫോണുകളിൽ എസ്എംഎസിന് ഇന്നലെ 5 മണിയോടെ വീണ്ടും വിലക്ക് ഏർപ്പെടുത്തി.

ALSO READ: എല്ലാ ടോള്‍ പ്ലാസകളിലും ഇനി ഫാസ്ടാഗ്; ഇന്ത്യന്‍ ഹൈവേസ് മാനേജ്‌മെന്റ് സംസ്ഥാനങ്ങള്‍ക്കു നിര്‍ദ്ദേശം നല്‍കി

shortlink

Related Articles

Post Your Comments

Related Articles


Back to top button