Latest NewsIndiaNews

ജയലളിതയുടെ മരണത്തിന്റെ സത്യാവസ്ഥ അന്വേഷിക്കുമെന്ന് ഡിഎംകെ പ്രസിഡന്റ്; സ്റ്റാലിന്റെ തന്ത്രങ്ങളെ ശക്തമായി വിമർശിച്ച് അണ്ണാ അണികൾ

ചെന്നൈ: ജയലളിതയുടെ മരണത്തിന്റെ സത്യാവസ്ഥ അന്വേഷിക്കുമെന്ന് ഡിഎംകെ പ്രസിഡന്റ് എംകെ സ്റ്റാലിന്‍. ജയലളിതയെ അഡ്മിറ്റ് ചെയ്ത ആശുപത്രിയില്‍ നിന്നും മാധ്യമ പ്രവര്‍ത്തകര്‍ക്ക് വ്യക്തമായ വിവരങ്ങള്‍ നല്‍കാന്‍ അപ്പോളോ ആശുപത്രിക്കാര്‍ തയ്യാറാകാത്തതും അസാധാരണമാണെന്നും സ്റ്റാലിന്‍ പറഞ്ഞു. എന്നാൽ സ്ത്രീകളുടെ വോട്ടു പിടിക്കാനുള്ള പുതിയ അടവാണ് ഡിഎംകെ പ്രസിഡന്റ് എംകെ സ്റ്റാലിന്റെ തീരുമാനമെന്ന് അണ്ണാ ഡിഎം.കെ അണികൾ ആരോപിച്ചു. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.

ALSO READ: രാജ്യത്ത് ആർ എസ് എസ് ശാഖകളുടെ എണ്ണത്തിൽ 51 ശതമാനം വർദ്ധന

ജയലളിതയുടെ മരണത്തില്‍ നേരത്തെ സംശയം പ്രകടിപ്പിച്ച ഒ പനീര്‍ സെല്‍വം അധികാരം കിട്ടിയതിനു ശേഷം മിണ്ടാതിരിക്കുകയാണ്. ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ട്. ഇതിന്റെ സത്യാവസ്ഥ ഡിഎംകെ പുറത്ത് കൊണ്ടു വരും. അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന പളനിസ്വാമി സര്‍ക്കാര്‍ അധികാരം നിലനിര്‍ത്താന്‍ വേണ്ടി മാത്രമാണ് ജയലളിതയുടെ പേര് ഉപയോഗിക്കുന്നതെന്നും സ്റ്റാലിന്‍ ആരോപിച്ചു.

ALSO READ: വ്യോമസേന ഈസ്റ്റേൺ എയർ കമാൻഡിന്റെ നേതൃത്വത്തിലുള്ള യുദ്ധവിമാന പരിശീലനം ആരംഭിച്ചു

2016-ല്‍ അധികാരത്തിലെത്തിയ ജയലളിത അതേ വര്‍ഷം ഡിസംബര്‍ 5നാണ് അപ്പോളോ ആശുപത്രിയില്‍ വെച്ച് മരിച്ചത്. 75 ദിവസമാണ് ജയലളിത ആശുപത്രിയില്‍ കിടന്നത്. അതേസമയം ജയലളിതയുടെ പേര് പറഞ്ഞ് സ്ത്രീകളുടെ വോട്ടു നേടാനാണ് സ്റ്റാലിന്‍ ശ്രമിക്കുന്നതെന്ന് എഐഎഡിഎം.കെ പ്രതിനിധി അഡ്വക്കേറ്റ് ശിവശങ്കരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button