Latest NewsKeralaNews

തൃശ്ശൂരിലെ സ്വർണവേട്ട കേരളത്തിലെ കസ്റ്റംസ് റെക്കോർഡ്; ടൺ കണക്കിന് സ്വർണം വിവിധ ജില്ലകളിൽ എത്തുന്നതായി റിപ്പോർട്ട്

തൃശ്ശൂർ: ബുധനാഴ്ച തൃശ്ശൂരിൽ കസ്റ്റംസ് പിടിച്ച 123 കിലോ സ്വർണം റെക്കോർഡ് സ്വർണ്ണ വേട്ടയാണെന്ന് അധികൃതർ അറിയിച്ചു. ഇതിനുപുറമേ രണ്ടുകോടി രൂപയും 1900 യു.എസ്. ഡോളറും പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം, ടൺ കണക്കിന് സ്വർണം കേരളത്തിലെ വിവിധ ജില്ലകളിൽ എത്തുന്നതായി അന്വേഷണ സംഘം പറഞ്ഞു.

ALSO READ: വീർ സവർക്കർ ഇല്ലായിരുന്നെങ്കിൽ 1857-ലെ ‘യുദ്ധം’ ചരിത്രമാകുമായിരുന്നില്ല; ഇന്ത്യാചരിത്രം രാജ്യത്തിന്റെ കാഴ്ചപ്പാടിൽ മാറ്റിയെഴുതേണ്ടതുണ്ടെന്ന് അമിത് ഷാ

അൻപതുകോടി രൂപ വിലവരുന്ന സ്വർണമാണ് ഇപ്പോൾ പിടിച്ചത്. ഇതിൽ 19 കിലോ കടത്തുന്ന സമയത്തും ബാക്കിയുള്ളവ വീടുകളിൽനിന്നും കടകളിൽനിന്നുമാണ് കണ്ടെടുത്തത്. സംസ്ഥാനത്ത് ഇടപാട് നടക്കുന്ന സ്വർണത്തിൽ നാലിലൊന്നുപോലും നികുതിയടച്ച് എത്തിക്കുന്നവയല്ലെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ.

ക്രയവിക്രയത്തിന്റെ കൃത്യമായ വഴികൾ മനസ്സിലാക്കിയശേഷമായിരുന്നു ഓപ്പറേഷൻ. ജൂലായ് മുതൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിലെ ഒരു സംഘത്തെ നിരീക്ഷണത്തിനുമാത്രമായി നിയോഗിച്ചു. കേരളത്തിലെ സ്വർണ ഇടപാടുകളുടെ തലസ്ഥാനമായ തൃശ്ശൂരിലേക്ക് പൊതുഗതാഗതം വഴിയുള്ള വരവുപോക്കുകൾ ഇങ്ങനെയാണ് ശ്രദ്ധയിൽപ്പെട്ടത്. വരുന്ന ആളുകൾ, യാത്രചെയ്യുന്ന രീതി, കൈമാറ്റം എന്നിവയെല്ലാം നിരീക്ഷിച്ചു. സംശയാസ്പദമായി കണ്ടെത്തിയ മുപ്പതോളംപേരുടെ നീക്കങ്ങൾ സൂക്ഷ്മമായി പിന്തുടർന്നു.

ALSO READ: ആർ.എസ്.എസ്, ബിജെപി പ്രവർത്തകരുടെ അപകട-ദുരൂഹ മരണങ്ങൾ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നു

റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽനിന്നാണ്‌ 15 കാരിയർമാരെ പിടികൂടിയത്. സ്വർണം ഏറ്റുവാങ്ങാനായി വാഹനവുമായി കാത്തുനിന്ന രണ്ടുപേരും പിടിയിലായി. ചേർപ്പ്, ഊരകം, വല്ലച്ചിറ, ഒല്ലൂർ, മണ്ണുത്തി എന്നിവടങ്ങളിലെ 23 വീടുകളിലായിരുന്നു പരിശോധന.

shortlink

Related Articles

Post Your Comments

Related Articles


Back to top button