Kauthuka Kazhchakal

മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു സെല്‍ഫി നേടിയത് ഒരു കോടി 31 ലക്ഷം ലൈക്കുകള്‍; വൈറല്‍ സെല്‍ഫിക്ക് പിന്നിലെ കഥയിങ്ങനെ

ന്യൂയോര്‍ക്ക്: സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് അതിന് വരുന്ന ലൈക്കുകളും കമന്റുകളും കാണാന്‍ ചിലര്‍ കാത്തിരിക്കാറുണ്ട്. എന്നാല്‍ ഒരു സെല്‍ഫി മണിക്കൂറുകള്‍ക്കം ഒരു കോടിയിലധികം ലൈക്കുകള്‍ നേടിയാലോ? ചിന്തിക്കാന്‍ കഴിയുന്നില്ല അല്ലേ? ഹോളിവുഡ് താരം ജെന്നിഫര്‍ അനിസ്റ്റണിന്റെ ഒരു സെല്‍ഫിയാണ് ഇത്തരത്തില്‍ വൈറലായത്. കഴിഞ്ഞ ദിവസമാണ് ജെന്നിഫര്‍ അനിസ്റ്റണ്‍ തന്റെ ആദ്യ പോസ്റ്റ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ലോകപ്രശസ്ത ടിവി സീരിസ് ആയ ഫ്രണ്ട്സിലെ സഹതാരങ്ങള്‍ ഒരുമിച്ചുള്ള സെല്‍ഫിയാണ് ജെന്നിഫര്‍ ആദ്യം അപ്ലോഡ് ചെയ്തത്.

‘ഞങ്ങള്‍ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം ഫ്രണ്ട്‌സ്’ എന്നായിരുന്നു ചിത്രത്തിനു നല്‍കിയ അടിക്കുറിപ്പ്. ഒരു മണിക്കൂറുകള്‍ കൊണ്ട് ജെന്നിഫര്‍ അനിസ്റ്റന്റെ ഫോട്ടോ ഒരു ദശലക്ഷം ലൈക്ക് കടക്കുകയായിരുന്നു. ഒരു കാലത്ത് ലോകമെങ്ങുമുള്ള പ്രക്ഷേകരെ ചിരിപ്പിച്ച കോമഡി റൊമാന്റിക്ക് സീരിസ് ആയിരുന്നു ഫ്രണ്ട്സ്. കോര്‍ട്ടീനി കോക്സ്, ലിസ കഡ്രൗ, മാറ്റ് ലെബ്ലാങ്ക്, മാത്യു പെറി, ഡേവിഡ് ഷ്വിമ്മെര്‍ എന്നിവരോടൊപ്പമുള്ള സെല്‍ഫിയാണ് ജെന്നിഫര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. അഞ്ച് മണിക്കൂര്‍ 45 മിനിറ്റിനുള്ളില്‍ പത്ത് ലക്ഷം ആരാധകരെ ജെന്നിഫര്‍ സ്വന്തമാക്കി. 48 മണിക്കൂറില്‍ ഈ സെല്‍ഫി നേടിയത് ഒരുകോടി 31 ലക്ഷം ലൈക്കുകളാണ്. ഇതോടെ നടിയുടെ ഇന്‍സ്റ്റഗ്രാം പേജിനെ പിന്തുടരുന്നവരുടെ എണ്ണം ഒരു കോടി പതിനൊന്ന് ലക്ഷവും പിന്നിട്ടു.

https://www.instagram.com/p/B3o8vWDhlOh/?utm_source=ig_web_button_share_sheet

ഇതോടെ ഏറ്റവും വേഗത്തില്‍ പത്ത് ലക്ഷം ഫോളോവേര്‍സിനെ സ്വന്തമാക്കുന്ന ആദ്യത്തെ താരമെന്ന നേട്ടവും ജെന്നിഫര്‍ അനിസ്റ്റര്‍ സ്വന്തമാക്കി. പ്രിന്‍സ് ഹാരിയും ഭാര്യ മെഗാനുമായിരുന്നു ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button