Latest NewsNewsIndiaBollywoodEntertainment

ബോളിവുഡിലെ വമ്പൻ താര നിരയുമായി സംവദിച്ച് പ്രധാനമന്ത്രി : ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു

മഹാത്മാ ഗാന്ധിജിയുടെ ജന്മാവാര്‍ഷികത്തോട് അനുബന്ധിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി സംഘടിപ്പിച്ച പരിപാടിയില്‍ അണിനിരന്നത് ബോളിവുഡിലെ വമ്പൻ താര നിര. ആമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍, രാജ് കുമാര്‍ ഹിരാനി, കങ്കണ റൗനത്ത്, ആനന്ദ് എല്‍ റായ്, സോനം കപൂര്‍, ജാക്കി ഷറഫ്, എസ് പി ബാലസുബ്രഹ്മണ്യം, സോനു നിഗം, എക്താ കപൂര്‍ തുടങ്ങിയ സിനിമ താരങ്ങളുമായി പ്രധാനമന്ത്രി സംവദിച്ചു. ഇന്ത്യന്‍ സിനിമകളുടെ ജനപ്രീതി,  തമിഴ് നാട്ടിലെ മഹാബലി പുരത്ത് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായി നടത്തിയ കൂടിക്കാഴ്ച, ചൈനീസ് ചിത്രമായ’ഡൈയിംഗ് ടു സര്‍വൈവ്ന്റെ സ്വാധീനം എന്നിവയെകുറിച്ച് മോദി ഇവരുമായി സംസാരിച്ചു. സിനിമവ്യവസായത്തിലെ മറ്റ് അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു.

PRIME MINISTER

ഇന്ത്യയില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ കാന്‍സര്‍ മരുന്നുകള്‍ ശേഖരിച്ച്‌ നിരവധി ചൈനീസ് ജനങ്ങളുടെ ജീവന്‍ രക്ഷിച്ചയാളുടെ കഥയാണ് ഡൈയിംഗ് ടു സര്‍വൈവ് എന്ന ചിത്രം പറയുന്നത്. കിഴക്കന്‍ ചൈനയിലെ ജിയാങ്ങ് സു പ്രവിശ്യയിലെ വുക്‌സിയില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളുടെ മരുന്നുകളുടെ വില പല സാധാരണക്കാര്‍ക്കും താങ്ങാനാവാത്തതിനാല്‍ വിലകുറഞ്ഞ ഇന്ത്യന്‍ മരുന്നുകള്‍ ഏറെ ആവശ്യമായിരുന്നു .കുറഞ്ഞ ചെലവില്‍ ജീവന്‍ രക്ഷിക്കുന്ന കാന്‍സര്‍ മരുന്നുകളുടെ ആവശ്യകതയെ കുറിച്ച്‌ പറഞ്ഞ ഈ സിനിമ ചൈനയില്‍ പ്രധാന ചര്‍ച്ച വിഷയമായെന്നും ഇത് സമീപ ഭാവിയില്‍ ഇന്ത്യയില്‍ നിന്നും ചൈനയിലേക്കുളള മരുന്ന് ഇറക്കുമതി കാര്യക്ഷമമാകുമെന്ന് മോദി വ്യക്തമാക്കി.

Also read : തെരഞ്ഞെടുപ്പ് പ്രസംഗം: വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രിയും ബി.ജെ.പി. നേതാവുമായ പങ്കജ മുണ്ടെ തളര്‍ന്നുവീണു

അതോടൊപ്പം തന്നെ .ഞങ്ങളുടെ സിനിമ വ്യവസായം, വൈവിധ്യമാര്‍ന്നതും ഊര്‍ജ്ജ സ്വലവുമാണ്, അന്താരാഷ്ട്ര തലത്തില്‍ ഇതിന്റെ സ്വാധീനം വളരെ വലുതാണെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു.

PRIME-MINISTER-TWO

shortlink

Related Articles

Post Your Comments

Related Articles


Back to top button