Latest NewsNewsHealth & Fitness

ഈ അഞ്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ, ഇടയ്ക്കിടെയുള്ള കഴുത്ത് വേദന ഒഴിവാക്കാം

ഇടയ്ക്കിടെയുണ്ടാകുന്ന കഴുത്ത് വേദനയെ ഒരിക്കലും നിസ്സാരമായി കാണരുത്. ജോലിയുമായി ബന്ധപ്പെട്ട പ്രശ്‍നങ്ങൾ , പരിക്കുകൾ മൂലം പേശികൾക്കോ അസ്ഥികൾക്കോ ഉണ്ടായിട്ടുള്ള പൊട്ടലുകൾ, നട്ടെല്ലിലെ ഡിസ്കിന്റെ പ്രശ്നങ്ങൾ, പ്രായാധിക്യത്തിന്റെ ഭാഗമായി ഉണ്ടാകുന്ന തേയ്മാനം (സെർവിക്കൽ സ്പോണ്ടിലോസിസ്) എന്നിവയാണ് കഴുത്ത് വേദനിക്കുള്ള പ്രധാന കാരണങ്ങൾ. ചുവടെ പറയുന്ന അഞ്ചു കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ , ഇടയ്ക്കിടെയുള്ള കഴുത്ത് വേദന ഒരു പരിധി വരെ ഒഴിവാക്കാൻ സാധിക്കും.

ദീർഘ നേരം ഇരുന്നു ജോലി ചെയ്യുന്നവരാണ് നിങ്ങൾ എങ്കിൽ ഓരോ അരമണിക്കൂറിനിടയിലും എഴുന്നേറ്റ് നടക്കുകയും കഴുത്തിന് ലഘുവായ വ്യായാമങ്ങൾ നൽകുകയും ചെയ്യുക

കസേരയിൽ എപ്പോഴും നിവർന്നിരിക്കാൻ ശ്രദ്ധിക്കുക. ഇതിനു സഹായിക്കുന്ന കുഷ്യനുകളോ തലയണകളോ ഉപയോഗിക്കാം

മൊബൈൽ ദീർഘനേരം മൊബൈൽ ഉപയോഗിക്കുന്ന സമയം കഴുത്ത് ഇടത്തേയ്ക്കും വലത്തേക്കും തിരിക്കുക. പലതവണ ഇത് ആവർത്തിക്കുക

കംപ്യൂട്ടർ ഉപയോഗിക്കുന്ന സമയത്തു കണ്ണുകൾ സ്ക്രീനിനു നേരെ വരത്തക്ക രീതിയിൽ മോണിറ്റർ ക്രമീകരിക്കുക. കംപ്യൂട്ടർ ദീർഘനേരം ഉപയോഗിക്കേണ്ടി വന്നാൽ ഇടയ്ക്കിടെ ചെറു വ്യായാമങ്ങൾ ചെയ്യാവുന്നതാണ്

ഉറങ്ങുമ്പോൾ ഉയരം കുറഞ്ഞ തലയണ ഉപയോഗിക്കുക. രണ്ടും മൂന്നും തലയണ ഉപയോ​ഗിക്കരുത്. ഏറെ നേരം മൊബൈലിൽ സംസാരിക്കേണ്ടി വന്നാൽ തല വശങ്ങളിലേക്കു ചെരിച്ചു വയ്ക്കാതെ പ്രത്യേകം ശ്രദ്ധിക്കുക

Also read : ഹൃദയ സ്തംഭനം : പെട്ടെന്ന് ചെയ്യേണ്ട കാര്യങ്ങള്‍ അറിഞ്ഞിരിയ്ക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button