Latest NewsNewsSports

ഫ്രഞ്ച് ഓപ്പണിൽ ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചിട്ടില്ല; ഫൈനല്‍ ലക്ഷ്യമിട്ട് സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി സഖ്യം ഇന്നിറങ്ങും

പാരീസ് : ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റണിൽ പ്രതീക്ഷകൾ അസ്തമിച്ചിട്ടില്ല. പുരുഷ ഡബിള്‍സില്‍ ഫൈനല്‍ ലക്ഷ്യമിട്ടു ഇന്ത്യയുടെ സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി സഖ്യം. സെമിഫൈനൽ പോരാട്ടത്തിനായി ഇന്നിറങ്ങും. ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ എട്ടാം സീഡായ കിം അസ്ട്രപ്-ആന്‍ഡേഴ്സ് റാസ്മസന്‍ സഖ്യത്തെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോൽപ്പിച്ചാണ് ഇന്ത്യൻ സഖ്യം സെമിയിൽ എത്തിയത്. സ്കോര്‍ : 21-13, 22-20.

Also read : ഫ്രഞ്ച് ഓപ്പണിൽ പി വി സിന്ധു സെമി ഫൈനൽ കാണാതെ പുറത്തായി

അതേസമയം ലോക ചാമ്പ്യൻ ഇന്ത്യയുടെ പി വി സിന്ധു സെമി ഫൈനൽ കാണാതെ പുറത്തായി. ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ താരം തായി സു യിങാണ് സിന്ധുവിനെ തോൽപ്പിച്ചത്.സ്കോർ 16-21, 26-24,18-21. ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായ സൈന നെഹ്‍വാളും ഫ്രഞ്ച് ഓപ്പണില്‍ പരാജയപെട്ടു പുറത്തായിരുന്നു. ലോക ചാംപ്യന്‍ ആയ ശേഷമുള്ള ടൂര്‍ണമെന്‍റുകളിലൊന്നും സിന്ധുവിന് സെമിയിൽ എത്താൻ സാധിച്ചിട്ടില്ല. ചൈന, കൊറിയ, ഡെന്‍മാര്‍ക്ക് ഓപ്പണുകളില്‍ സെമിക്ക് മുമ്പെ താരം പുറത്തായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button