KeralaLatest NewsNews

കൊ​ച്ചി ന​ഗ​ര​സ​ഭ​യ്ക്ക് വീണ്ടും തിരിച്ചടി : 10 കോ​ടി രൂ​പ പി​ഴ ചു​മ​ത്തി

എറണാകുളം : കൊ​ച്ചി ന​ഗ​ര​സ​ഭ​യ്ക്ക് വീണ്ടും തിരിച്ചടി. മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡ് 10 കോ​ടി രൂ​പ പി​ഴ ചു​മ​ത്തി. ബ്ര​ഹ്മ​പു​ര​ത്തെ ഖ​ര​മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ലെ പാ​ളി​ച്ച​ക​ള്‍​ക്കാ​ണ് പി​ഴ. ന​ഗ​ര​സ​ഭ ഖ​ര മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് ഒ​ന്നും ചെ​യ്തി​ല്ലെ​ന്നും ​പ്ലാ​ന്‍റ് സൃ​ഷ്ടി​ക്കു​ന്ന മാ​ലി​ന്യ​പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​നാ​യാ​ണ് പി​ഴ ചു​മ​ത്തി​യ​തെ​ന്നും മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡ് അ​റി​യി​ച്ചു. നേരത്തെ, ബ്ര​ഹ്മ​പു​രം മാ​ലി​ന്യ‌​സം​സ്ക​ര​ണ പ്ലാ​ന്‍റ് നി​ര്‍​മാ​ണം അ​നി​ശ്ചി​ത​മാ​യി വൈ​കു​ന്ന​തി​നെ തു​ട​ര്‍​ന്ന് ന​ഗ​ര​സ​ഭ​യ്ക്ക് ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ല്‍ ഒ​രു കോ​ടി രൂ​പ പി​ഴ ചു​മ​ത്തി​യി​രു​ന്നു.

Also read : വാളയാര്‍ പീഡനക്കേസില്‍ പോലീസിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് അന്വേഷിക്കും; പ്രതികരണവുമായി എകെ ബാലന്‍

അതേസമയം ഉപതിരഞ്ഞെടുപ്പ് സമയത്ത് പെയ്ത് മഴയിൽ കൊച്ചിയിലുണ്ടായ വെള്ളക്കെട്ടിൽ നഗരസഭയെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. വെള്ളക്കെട്ട് പരിഹരിക്കുവാൻ പത്തുദിവസത്തിനകം സമിതി രൂപീകരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. തുടർന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിൽ ഓപ്പറേഷന്‍ അനന്തയ്ക്ക് തുല്യമായ പദ്ധതി കൊച്ചിയില്‍ നടപ്പാക്കാന്‍  തീരുമാനിച്ചു. കനാലുകളിലെ കൈയ്യേറ്റം ഒഴിപ്പിക്കും. പദ്ധതിക്കു വേണ്ടി ഡിസാസ്റ്റർ മാനേജ്മെന്റ് ഫണ്ട് നൽകും. ഇതുപയോഗിച്ച് സമയബന്ധിതമായി നടപ്പാക്കും. മാര്‍ച്ച് മാസത്തിനുള്ളില്‍ ഈ പദ്ധതികളെല്ലാം പൂര്‍ത്തിയാക്കണമെന്നാണ് തീരുമാനിച്ചിട്ടുള്ളതെന്നും കോടതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും മന്ത്രി എ സി മൊയ്തീന്‍ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button