KeralaLatest NewsNews

സംസ്ഥാനത്തു രണ്ടു ദിവസം കൂടി കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ് : നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്തു രണ്ടു ദിവസം കൂടി കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിനെ തുടർന്ന് നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ശ്രീലങ്കൻ തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദം ലക്ഷദ്വീപ് തീരത്തേക്ക് മാറി തീവ്രമാകുന്നതാണ് തെക്കൻ കേരളത്തിൽ കനത്ത മഴ തുടരുവാൻ കാരണം.മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് ജാഗ്രതാ നിർദേശം.

Also read : ന്യൂനമർദ്ദം: ശക്തമായ മഴയ്ക്ക് സാധ്യത

shortlink

Related Articles

Post Your Comments

Related Articles


Back to top button