KeralaLatest NewsNewsAutomobile

പുതിയ വൈദ്യുത വാഹന നയം പ്രാബല്യത്തിൽ, സംസ്ഥാനത്തെ മൂന്നു മെട്രോ നഗരങ്ങളിൽ ഇനി ഇലക്‌ട്രിക് ഓട്ടോറിക്ഷകൾ മാത്രം

വൈദ്യുത വാഹനങ്ങളായിരിക്കും സർക്കാർ ആവശ്യങ്ങൾക്കും ഇനി വാങ്ങുക.

കൊച്ചി: സംസ്ഥാന സർക്കാരിന്റെ പുതിയ വൈദ്യുത വാഹന നയം പ്രാബല്യത്തിൽ ആയതോടെ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരങ്ങളിൽ വൈദ്യുതി ഓട്ടോറിക്ഷകൾക്കുമാത്രം രജിസ്ട്രേഷൻ നല്കാൻ തീരുമാനിച്ചു. പിന്നീട് മറ്റു നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. പെട്രോളിയം ഇന്ധനങ്ങൾ ഘട്ടംഘട്ടമായി ഒഴിവാക്കി വൈദ്യുത വാഹനങ്ങൾമാത്രം ഉപയോഗിക്കുകയാണ് ലക്ഷ്യം. വൈദ്യുത വാഹനങ്ങളായിരിക്കും സർക്കാർ ആവശ്യങ്ങൾക്കും ഇനി വാങ്ങുക.

കേരളത്തിലെ പ്രധാന റോഡരുകുകളിൽ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള നോഡൽ ഏജൻസിയായി കെ.എസ്.ഇ.ബി.യെയും തീരുമാനിച്ചു. ഇലക്‌ട്രിക് ഓട്ടോറിക്ഷകൾക്ക് വില കൂടുതലായതിനാൽ വേണ്ടിവരുന്ന അധിക വില സർക്കാർ സബ്സിഡിയായി നൽകണമെന്നും നയത്തിൽ പറയുന്നു.

ALSO READ: ആഗോളതലത്തില്‍ ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെടുന്ന കാര്‍ ബ്രാന്‍ഡ് എന്ന നേട്ടം ഈ കമ്പനിക്ക്

ഒരിക്കൽ ചാർജ് ചെയ്താൽ 120 കിലോമീറ്റർ വരെ ഓടും. ഡീസൽ-പെട്രോൾ വാഹനങ്ങൾ നിരുത്സാഹപ്പെടുത്തുമെങ്കിലും നിരോധിക്കില്ല. ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ കുറഞ്ഞത് മൂന്ന് സെൻറ് സ്ഥലം വേണം. ഒരു വാഹനം ചാർജ് ചെയ്യാൻ അരമണിക്കൂർ വേണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button