Latest NewsIndiaNews

മഹാരാഷ്ട്രയിൽ മുഖ്യമന്തി അനിൽ കപൂറോ അതോ കർഷകനോ? സമൂഹ മാധ്യമങ്ങളിൽ വേറിട്ട ചർച്ച

മുംബൈ: ആരാകും മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി എന്നതാണ് ഇന്ന് ദേശിയ രാഷ്ട്രീയം ചർച്ച ചെയ്യുന്നത്. സർക്കാർ രൂപീകരണം എവിടെ നിന്ന് തുടങ്ങണം എന്ന ആശയക്കുഴപ്പത്തിലാണ് ബിജെപിയും ശിവസേനയും. സാമൂഹ്യ മാധ്യമങ്ങളിലടക്കം മഹാരാഷ്ട്രയിലെ ഈ അനിശ്ചിതാവസ്ഥയോട് പരിഹാസ രൂപേണയുള്ള പ്രതികരണമാണ് നടക്കുന്നത്. അതിനിടെ മുഖ്യമന്ത്രി ആകണമെന്ന അഗ്രഹം പ്രകടിപ്പിച്ച് ഗവർണർക്കാണ് ഒരു കർഷകൻ കത്ത് അയച്ചിരിക്കുന്നത്. മാത്രമല്ല, നിർദേശം മുന്നോട്ടുവെയ്ക്കുന്നതിന്റെ ഭാഗമായി ‘നായിക് ദി റിയൽ ഹീറോ’ എന്ന ചിത്രത്തിൽ മുഖ്യമന്ത്രിയുടെ വേഷം ചെയ്ത് തിളങ്ങിയ അനിൽ കപൂറിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവും ഉയർന്നു വന്നിട്ടുണ്ട്.

ബീഡിലെ ദഹിവാൽ വാഡ്മൗലി ഗ്രാമത്തിലെ കർഷകൻ ശ്രീകാന്ത് ഗഡാലെയാണ് മഹാരാഷ്ട്ര ഗവർണർക്ക് കത്ത് നൽകിയത്. ബിജെപി സഖ്യം സർക്കാർ രൂപീകരിക്കുന്നത് വരെ തനിക്ക് അവസരം നൽകിയാൽ കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിച്ച് പരിഹാരം കാണുമെന്നും ഇയാൾ കത്തിൽ പറയുന്നു.

ALSO READ: ബിജെപി സർക്കാർ രൂപീകരിച്ചില്ലെങ്കിൽ തങ്ങൾ രൂപീകരിക്കുമെന്ന അവകാശവാദവുമായി ശിവസേന : പ്രതികരിക്കാതെ ബിജെപി

അതേസമയം, അനിൽ കപൂറിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ട്വിറ്ററിലൂടെയാണ് ആരാധകൻ മുന്നോട്ടുവെച്ചത്. വെള്ളിത്തിരയിൽ ഒരു ദിവസത്തെ മുഖ്യമന്ത്രിയായി തിളങ്ങിയ അനിൽ കപൂറിന്റെ പ്രകനം ഏറെ കൈയ്യടി നേടിയതാണ്. അതുകൊണ്ടു തന്നെ ഈ അഭിപ്രായത്തോട് എന്തു പറയുന്നു ദേവേന്ദ്ര ഭട്ട് നാവിസ്? ആദിത്യ താക്കറെ? എന്ന ഗുപ്തയുടെ ട്വീറ്റ് ആണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആവുന്നത്. അതേസമയം, നായിക് ആയാൽ മതിയെന്ന ആദിത്യ കപൂറിന്റെ മറുപടിയും ഏറെ കൈയ്യടി നേടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button