Latest NewsNewsIndia

മൊട്ടത്തല നോക്കി ഒറ്റയടി, ദാ കിടക്കുന്നു ശിഖര്‍ ധവാന്‍; രോഹിതിന്റെ മകളുടെ വീഡിയോ വൈറലായി

ധോണിയുടെ മകള്‍ സിവയുടെ വീഡിയോ ആരാധകര്‍ എന്നും ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ രോഹിത് ശര്‍മയുടെ മകള്‍ കുഞ്ഞ് സമൈറയുടെ ക്യൂട്ട് വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍മീഡിയ. ശിഖര്‍ ധവാന്‍ പങ്കുവച്ച വീഡിയോയാണ് വൈറലായത്. കുഞ്ഞ് സമൈറയ്‌ക്കൊപ്പം കളിക്കുന്ന രസകരമായ വിഡിയോ ഇന്‍സ്റ്റഗ്രാമിലാണ് ധവാന്‍ പങ്കുവച്ചത്. മികച്ച ഓപ്പപണിങ് ജോഡികളായ ധവാനും രോഹിതും കളിക്കളത്തിന് പുറത്തും നല്ല സുഹൃത്തുക്കളാണ്.

https://www.instagram.com/p/B4XYS_XnLT5/?utm_source=ig_embed

രോഹിതിന്റെ മടിയിലിരുന്ന് സമൈറ ധവാന്റെ മൊട്ടത്തല നോക്കി ഒറ്റയടി. ദാ കിടക്കുന്നു ധവാന്‍ വെട്ടിയിട്ടത് പോലെ കട്ടിലില്‍.. രണ്ട് തവണ ധവാന്റെ തലയില്‍ കൈ കൊണ്ട് സമൈറ തട്ടുന്നത് വിഡിയോയില്‍ കാണാം. വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button