Life Style

ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ നിങ്ങളുടെ ജീവിതം മാറി മറിയും

ശരീരഭാരം ആരോഗ്യകരമായി കുറയ്ക്കുന്നതിന് ഒരു 80-20 റൂള്‍ ഉണ്ട്. അതായത്, ഭാരം കുറയ്ക്കുന്നതില്‍ വര്‍ക്കൗട്ടിന് 20 ശതമാനമാണ് പങ്ക്. ബാക്കി 80 ശതമാനവും ഒരാള്‍ കഴിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചിരിക്കും. ഫിറ്റ്‌നസില്‍ ശ്രദ്ധിക്കുന്നതോടൊപ്പം ഭക്ഷണത്തിലും മാറ്റം വരുത്തിയാല്‍ ഫലം അദ്ഭുതകരമായിരിക്കും. ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെപ്പറ്റി അറിയാം. <

പച്ച ഇലക്കറികള്‍

ഇലക്കറികളില്‍ ജീവകങ്ങളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും ധാരാളം ഉണ്ട്. പച്ചച്ചീര, കാബേജ്, ബീറ്റ്‌റൂട്ടിന്റെ ഇല, കേല്‍, മൈക്രോഗ്രീന്‍സ്, ടേണിപ് ഇവയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. കാലറിയും അന്നജവും വളരെ കുറഞ്ഞ ഇവയില്‍ നാരുകള്‍ ധാരാളം ഉണ്ട്. കാലറി കൂടുമോ എന്ന ഭയം കൂടാതെ ഇവ പതിവായി കഴിക്കാം.

വേവിച്ച ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങും മധുരക്കിഴങ്ങും പോഷകങ്ങള്‍ അടങ്ങിയതാണ്. അന്നജം, മാംസ്യം, നാരുകള്‍, പൊട്ടാസ്യം ഇവ ഉരുളക്കിഴങ്ങില്‍ ധാരാളമുണ്ട്. കൊഴുപ്പ് വളരെ കുറഞ്ഞ ഇത് കുറച്ചു കഴിച്ചാല്‍ത്തന്നെ വിശപ്പ് അകലും. ഉരുളക്കിഴങ്ങ് പുഴുങ്ങിയോ ഒലിവ് ഓയില്‍ ഉപയോഗിച്ച് ബേക്ക് ചെയ്‌തോ കഴിക്കുന്നതാണ് ആരോഗ്യകരം.

 

ആപ്പിള്‍ സിഡര്‍ വിനഗര്‍

ആപ്പിള്‍ സിഡര്‍ വിനഗറിലെ ആസിഡ് ഉപാപചയപ്രവര്‍ത്തനം വര്‍ധിപ്പിക്കുന്നു. ഇത് ശരീരത്തില്‍ സംഭരിക്കപ്പെടുന്ന കൊഴുപ്പിന്റെ അളവിനെ നിയന്ത്രിക്കുന്നു.

നേര്‍പ്പിച്ച ആപ്പിള്‍ സിഡര്‍ വിനഗര്‍ ഒന്നോ രണ്ടോ ടേബിള്‍ സ്പൂണ്‍ കഴിക്കുന്നത് മൂന്നു മാസത്തിനുള്ളില്‍ രണ്ടു കിലോയോളം ഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് ബയോസയന്‍സ്, ബയോടെക്‌നോളജി ആന്‍ഡ് ബയോകെമിസ്ട്രി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. സ്റ്റാര്‍ച്ച് അടങ്ങിയ ഭക്ഷണത്തിനു മുന്‍പ് ആപ്പിള്‍ സിഡര്‍ വിനഗര്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവും മധുരത്തോടുള്ള ആസക്തിയും നിയന്ത്രിക്കും. ദീര്‍ഘനേരത്തേക്ക് വിശക്കാതിരിക്കാനും ഇത് സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button