Latest NewsNewsIndia

മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍ : സിആര്‍പിഎഫ് ജവാന് വീരമൃത്യു.

റായ്പൂര്‍: മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടലിൽ സിആര്‍പിഎഫ് ജവാന് വീരമൃത്യു. ഛത്തീസ്ഗഡില്‍ ബിജാപ്പൂര്‍ ജില്ലയിലെ ടോങ്കുഡാ-പാമേഡ് ഏരിയയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നാല് മണിക്കായിരുന്നു ഏറ്റുമുട്ടലുണ്ടായത്. 151-ാം ബറ്റാനിയനിലെ സൈനികനാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് ഭീകരര്‍ ഉണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സംസ്ഥാന പോലീസും സിആര്‍പിഎഫിന്റെ കോബ്രാ യൂണിറ്റും യുക്തമായി പരിശോധന നടത്തുന്നതിനിടെ വെടിയുതിര്‍ക്കുകയായിരുന്നു. പോലീസ് വെടിവെപ്പില്‍ ഒരു മാവോയിസ്റ്റും കൊല്ലപ്പെട്ടു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Also read : പാകിസ്ഥാനേയും ചൈനയേയും ഭയപ്പെടുത്തി മുങ്ങിക്കപ്പലില്‍ നിന്ന് ഇന്ത്യയുടെ ആണവ മിസൈല്‍ പരീക്ഷണം

shortlink

Related Articles

Post Your Comments

Related Articles


Back to top button