KeralaLatest NewsNewsIndia

മെയ്ക്ക് ഇന്‍ ഇന്ത്യ; കഞ്ചിക്കോട് നിര്‍മ്മിച്ച സര്‍വ്വത്ര ബ്രിഡ്ജ് സംവിധാനം ഇന്ത്യന്‍ സൈന്യത്തിന് കൈമാറി

പാലക്കാട്: മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കഞ്ചിക്കോട് ബെമലില്‍ നിര്‍മ്മിച്ച സര്‍വ്വത്ര ബ്രിഡ്ജ് സംവിധാനം ഇന്ത്യന്‍ സൈന്യത്തിന് കൈമാറി. കേന്ദ്ര പൊതുമേഖല സ്ഥാപനമായ കഞ്ചിക്കോട് ബെമലില്‍ ആണ് ഇത് പൂർണ്ണമായും നിർമ്മിച്ചിരിക്കുന്നത്. സര്‍വ്വത്ര ബ്രിഡ്ജ് ഇന്ത്യന്‍ സൈന്യത്തിന് യുദ്ധമുഖത്ത് ഏറെ ഉപകാരപ്രദമാകുമെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായ മേജര്‍ എസ് രാധാകൃഷ്ണന്‍ പറഞ്ഞു. യുദ്ധമുഖത്ത് താല്‍കാലിക പാലങ്ങള്‍ നിര്‍മ്മിച്ച് ഗതാഗതം പുന:സ്ഥാപിക്കുന്നതാണ് സര്‍വ്വത്ര ബ്രിഡ്ജ് സംവിധാനം. മലകള്‍ക്കിടയിലും, പുഴകള്‍ക്ക് കുറുകെയുമെല്ലാം ഈ രീതിയല്‍ സൈന്യത്തിനായി താല്‍ക്കാലിക പാലങ്ങള്‍ നിര്‍മ്മിക്കാറുണ്ട്.

ALSO READ: പുതുതലമുറ ബ്രഹ്മോസ് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

70 ടണ്‍ ഭാരം ചുമക്കാന്‍ ശേഷിയുള്ള സര്‍വ്വത്ര ബ്രിഡ്ജ് സംവിധാനത്തിന് ഒന്നിന് 15 മീറ്ററാണ് നീളം. അഞ്ച് വാഹനം ചേരുന്നതാണ് ഒരു പാലം. നിലവില്‍ ബെമല്‍ സൈന്യത്തിന് കൈമാറിയിരിക്കുന്നത് 5 വാഹനങ്ങളാണ്. രണ്ട് വര്‍ഷത്തിനകം 22 യൂണിറ്റ് സര്‍വ്വത്ര സൈന്യത്തിന് കൈമാറുമെന്നും പാലക്കാട് ബെമലിന് ഇത് അഭിമാനമാണെന്നും ബെമല്‍ ഡിഫന്‍സ് റിസേര്‍ച്ച് ഡയറക്ടര്‍ ആര്‍ എച്ച് മുരളീധര വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button