KeralaLatest NewsIndiaNews

ശബരിമല യുവതി പ്രവേശനം; പുനപരിശോധന ഹർജികളിൽ നാളെ സുപ്രീംകോടതി വിധി

ന്യൂ ഡൽഹി : ശബരിമല യുവതി പ്രവേശന വിധിക്കെതിരെ നൽകിയ പുനപരിശോധന ഹർജികളിൽ സുപ്രീംകോടതി നാളെ വിധി പറയും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് രാവിലെ 10:30നു വിധി പറയുക. 56 പുനപരിശോധന ഹര്‍ജികളിലും, നിരവധി കോടതി അലക്ഷ്യ ഹര്‍ജികളിലുമാണ് വിധി പറയുന്നത്. കേരളത്തിലെ ഏവരും ഉറ്റുനോക്കുന്ന വിധി കോടതി പുനപരിശോധിക്കുമോ അതോ ഹര്‍ജികള്‍ തള്ളിക്കളയുമോ എന്നത് നാളെ അറിയാൻ സാധിക്കും. മണ്ഡലകാല പൂജകള്‍ക്കായി ശബരിമല ശനിയാഴ്ച തുറക്കാനിരിക്കേയാണ് സുപ്രീംകോടതി വിധി പ്രസ്താവിക്കുന്നത്.

വിധി വന്ന് ഒരു വര്‍ഷത്തിനു ശേഷമാണ് പുനപരിശോധനാ ഹര്‍ജികളില്‍ വിധി പറയാൻ കോടതി ഒരുങ്ങുന്നത്. ജസ്റ്റിസ് ദീപക് മിശ്രക്ക് പകരം ഭരണഘടന ബെഞ്ചിൽ എത്തിയ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ വിധിയാണ് ഇനി നിർണ്ണായകമാവുക. പുനഃപരിശോധന ഹര്‍ജികളിൽ ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് വാദം കേട്ടത്. ഭരണഘടന ബെഞ്ചിലുള്ള ജസ്റ്റിസുമാരായ റോഹിന്‍റൻ നരിമാൻ, ഡി.വൈ.ചന്ദ്രചൂഡ്, എ.എൻ.കാൻവീൽക്കര്‍ എന്നിവര്‍ ശബരിമല വിധിയിൽ ഉറച്ചുനിന്നാൽ ഭൂരിപക്ഷ തീരുമാനപ്രകാരം പുനഃപരിശോധന ഹര്‍ജികൾ തള്ളും. എന്നാൽ വിശ്വാസത്തിന്‍റെ ഭരണഘടന അവകാശത്തിൽ വിശദമായ പരിശോധന വേണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി തീരുമാനം എടുത്താൽ കേസ് ഏഴംഗ ഭരണഘടന ബെഞ്ചിലേക്ക് വിടാൻ സാധ്യതയുണ്ട്. സുപ്രീംകോടതി വിധി മറികടക്കാൻ കേന്ദ്രം ഓര്‍ഡിനൻസ് കൊണ്ടുവരുമെന്ന വാർത്തകൾ വന്നുവെങ്കിലും പുനഃപരിശോധന ഹര്‍ജികളിലെ തീരുമാനം നോക്കി മതി അത്തരം നീക്കങ്ങളെന്ന നിലപാടിലാണ് കേന്ദ്രം.

Also read : അയോഗ്യത: കർണാടക എംഎൽഎമാർ നൽകിയ ഹർജിയില്‍ നിർണായക വിധിയുമായി സുപ്രീം കോടതി

നവംബര്‍ 17ന് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് രഞ്ജൻ ഗൊഗോയി വിരമിക്കും. ഇനി നാളെയും മറ്റന്നാളും കൂടി മാത്രമേ അദ്ദേഹത്തിന് പ്രവൃത്തിദിനങ്ങളായി ബാക്കിയുള്ളൂ. അയോദ്ധ്യ കേസിലെ വിധി കൂടി എഴുതേണ്ട സാഹചര്യത്തിൽ നവംബറിന് മുമ്പ് ശബരിമല വിധി പ്രതീക്ഷിക്കാം. പുനപരിശോധന തള്ളിയാൽ വിധി നടപ്പാക്കുക എന്നത് സർക്കാരിന് വലിയ വെല്ലുവിളിയാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button